നാടെങ്ങും രോഷാഗ്നി

സിഐടിയു, -കർഷക സംഘം, കെഎസ്‌കെടിയു എന്നിവ ചേർന്ന് ആലപ്പുഴ നഗരത്തിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുന്നു
ആലപ്പുഴ
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നിവ ചേർന്ന് ശനിയാഴ്‌ച പഞ്ചായത്തുകളിലും നഗരകേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തി. തുടർന്ന് ഗ്യാനേഷ്‌കുമാറിന്റെ കോലം കത്തിച്ചു. രാജ്യത്തെ ജനാധിപത്യസംവിധാനം അട്ടിമറിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ആലപ്പുഴയിലും ജില്ലാ പ്രസിഡന്റ് എച്ച് സലാം പുന്നപ്ര പറവൂരിലും ജനറൽ സെക്രട്ടറി പി ഗാനകുമാർ കായംകുളത്തും കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ മാവേലിക്കരയിലും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഹരിപ്പാട്ടും കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ രാഘവൻ നൂറനാട്ടും സെക്രട്ടറി എം സത്യപാലൻ ഹരിപ്പാട്ടും പങ്കെടുത്തു.









0 comments