Deshabhimani

ആവേശത്തിരയിൽ

Aksharamuttam Talent Fest

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് എറണാകുളം ഉപജില്ലാ മത്സരം നാടകപ്രവർത്തക ഷേർളി സോമസുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 02:31 AM | 2 min read

കൊച്ചി


മത്സരാര്‍ഥികള്‍ക്ക് പുത്തനറിവും ആഹ്ലാദവുമേകി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2026 ഉപജില്ലാ മത്സരങ്ങള്‍ സമാപിച്ചു. സ്കൂള്‍തലത്തിലെ വിജയികളാണ് ഉപജില്ലയില്‍ മാറ്റുരച്ചത്. 14 ഉപജില്ലകളിൽ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 112 പേര്‍ ക്വിസിനും 14 പേര്‍ പ്രസംഗമത്സരത്തിനും ജില്ലയിലേക്ക് യോഗ്യതനേടി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 1000, 500 രൂപ ക്യാഷ് അവാർഡും സാക്ഷ്യപത്രവും സ്മരണികയും സമ്മാനം നല്‍കി. 25ന് നടക്കുന്ന ജില്ലാതല ടാലന്റ് ഫെസ്‌റ്റിൽ ഇവർ മാറ്റുരയ്‌ക്കും.


aks


പെരുമ്പാവൂരില്‍ സംസ്കൃത സർവകലാശാല പ്രൊഫസർ കെ എം സംഗമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ എൻ സംഗീത സമ്മാനദാനം നിര്‍വഹിച്ചു. അങ്കമാലിയിൽ ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് ഉദ്ഘാടനം ചെയ്തു. നടി തങ്കം മോഹൻ സമ്മാനം നല്‍കി.


പറവൂരില്‍ മഹാരാജാസ് കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി വി സുജ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് സമ്മാനം നല്‍കി.മൂവാറ്റുപുഴയില്‍ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് രാജി കെ പോൾ ഉദ്ഘാടനം ചെയ്തു. കവി കുമാർ കെ മുടവൂർ സമ്മാനം നല്‍കി.


aluvaദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ആലുവ ഉപജില്ലാ മത്സരം സംഘാടകസമിതി ചെയർമാൻ 
എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു


ആലുവയില്‍ സംഘാടകസമിതി ചെയർമാൻ എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ വേണു വി ദേശം സമ്മാനം നല്‍കി.


തൃപ്പൂണിത്തുറയില്‍ എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ ജി ബാബു ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബിനുരാജ് കലാപീഠം സമ്മാനം നൽകി. കൂത്താട്ടുകുളത്ത് സാഹിത്യനിരൂപകൻ എം കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് ഏലിയാസ് ജോൺ, അഖിൽ കെ രാജു എന്നിവർ സമ്മാനം നല്‍കി.


കോലഞ്ചേരി പുത്തൻകുരിശില്‍ കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ. പി ഷൈജു ഉദ്ഘാടനം ചെയ്തു. കുസാറ്റ് സ്‌കൂൾ ഓഫ് ഇൻഡസ്‌ട്രിയൽ ഫിഷറീസ് സീനിയർ പ്രൊഫസർ ഡോ. എം ഹരികൃഷ്‌ണൻ സമ്മാനദാനം നിർവഹിച്ചു.


കല്ലൂർക്കാട് എഴുത്തുകാരൻ അജയ് വേണു പെരിങ്ങാശേരി ഉദ്ഘാടനം ചെയ്തു. പി എം അനിൽ, സീനിയ ഡാനിയേൽ, മേഴ്സി എൻ ജോർജ്, സബിത പൊന്നപ്പൻ, റിജോയ് കെ സഖറിയാസ് എന്നിവർ സമ്മാനദാനം നിര്‍വഹിച്ചു.


എറണാകുളത്ത് നാടകപ്രവർത്തക ഷേർളി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു.

സമ്മാനവിതരണം കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത് നിർവഹിച്ചു. പിറവത്ത് മുൻ നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം ഉദ്ഘാടനം ചെയ്തു. എം ജെ ജേക്കബ് സമ്മാനവിതരണം നടത്തി.


പള്ളുരുത്തിയില്‍ കാഥികൻ ഇടക്കൊച്ചി സലിംകുമാർ ഉദ്ഘാടനം ചെയ്തു. മത്സരവിജയികൾക്ക് പിഎംഎസ്‌സി ബാങ്ക് പ്രസിഡന്റ് കെ പി ശെൽവൻ സമ്മാനം വിതരണം ചെയ്തു.


കോതമംഗലത്ത് തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ സമ്മാനം നല്‍കി.


വൈപ്പിനില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം കെ എസ്‌ നിബിൻ സമ്മാനം വിതരണംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home