Deshabhimani

നിരോധനാജ്ഞ ലംഘിച്ച്‌ അറസ്റ്റുവരിച്ച്‌ 
സിപിഐ എം നേതാക്കൾ

print edition "ഷാ കണ്ടോളൂ ജന്തർമന്തറിൽ ഞങ്ങളുണ്ട്'

cpim arrest delhi
avatar
സ്വന്തം ലേഖകൻ

Published on Oct 11, 2026, 02:01 AM | 1 min read

ന്യൂഡൽഹി : മോദിയുടെ പൊലീസ്‌രാജിനെ നെഞ്ചൂക്കോടെ നേരിട്ട്‌ ജന്തർമന്തർ പ്രക്ഷോഭത്തിന്‌ സിപിഐ എം നേതാക്കളുടെ ഐക്യദാർഢ്യം. ജനറൽസെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ‍, കേരള സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. ശനി രാവിലെ പത്തോടെ നേതാക്കൾ കേരളാഹ‍ൗസ്‌ ഗേറ്റിനുമുന്നിൽ മോദിക്കും അമിത്‌ ഷായ്ക്കും ഗ്യാനേഷ്‌കുമാറിനുമെതിരെ മുദ്രാവാക്യങ്ങളുമായി സംഘടിച്ചു. നൂറുകണക്കിന്‌ ഡൽഹി പൊലീസും ബിഎസ്‌എഫുകാരും കുതിച്ചെത്തി. നിരോധനാജ്ഞയുണ്ടെന്നും ജന്തർമന്തറിൽ പ്രതിഷേധം അനുവദിക്കില്ലെന്നും പൊലീസ്‌ അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഒരു സർക്കാരിനും നിഷേധിക്കാനാകില്ലെന്ന്‌ എം എ ബേബി പ്രതികരിച്ചു. തുടർന്ന്‌ ബേബി ഉൾപ്പെടെയുള്ളവരെ ബലംപ്രയോഗിച്ച്‌ അറസ്റ്റുചെയ്ത്‌ ബസുകളിലേക്ക്‌ നീക്കി.


പിണറായി വിജയനും കെ എൻ ബാലഗോപാലും ജോൺബ്രിട്ടാസും ജന്തർമന്തറിലേക്ക്‌ നീങ്ങി. "അമിത്‌ ഷാ കണ്ടോളൂ ജന്തർമന്തറിൽ ഞങ്ങളുണ്ട്‌, ഡ‍ൗൺ ഡ‍ൗൺ ഫാസിസം, ബിജെപി ഭരണം തുലയട്ടെ, ജനാധിപത്യം പുലരട്ടെ, ഗ്യാനേഷിനെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കുക' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി. കേരളാഹ‍ൗസിലേക്ക്‌ മടങ്ങണമെന്ന്‌ ഡിസിപി ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ വഴങ്ങിയില്ല. ജന്തർമന്തറിലെ സ്ഥിരം സമരവേദിയിലേക്ക്‌ നീങ്ങിയ നേതാക്കളെ ഒരുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ അറസ്റ്റുചെയ്ത്‌ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. പിബി അംഗങ്ങളായ എം വി ഗോവിന്ദൻ, എ വിജയരാഘവൻ, മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, ടി എം തോമസ്‌ ഐസക്‌‍, ടി പി രാമകൃഷ്‌ണൻ, പി രാജീവ്‌, പുത്തലത്ത്‌ ദിനേശൻ, പി കെ ശ്രീമതി, കെ കെ ശൈലജ, പി സതീദേവി, സി എസ്‌ സുജാത എന്നിവരും അറസ്റ്റ് വരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home