അറിവരങ്ങ് ഇനി ജില്ലാതലത്തിൽ

‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2026' എറണാകുളം ഉപജില്ലാ മത്സരത്തിന്റെ സമാപന സമ്മേളനം കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് 15–ാം പതിപ്പിൽ പോരാട്ടം ഇനി ജില്ലാതലത്തിൽ. സ്‌കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ഉപജില്ലാ മത്സരത്തിൽ മാറ്റുരച്ചു. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ക്വിസ് മത്സരങ്ങൾ കുട്ടികളിലെ വായനയുടെയും അറിവിന്റെയും ആഴമളക്കുന്നതായി. ‘ജന്തർമന്തർ ഇന്ത്യയോടു പറയുന്നത്’ വിഷയത്തിലെ പ്രസംഗമത്സരം സമകാലിക രാഷ്‌ട്രീയത്തോട് പുതുതലമുറയുടെ ശക്തമായ സംവേദനമികവ് വിളിച്ചോതി. 25നാണ് ജില്ലാമത്സരം.
എറണാകുളം ഉപജില്ല:
എറണാകുളം ഉപജില്ലാ മത്സരം ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാടകപ്രവർത്തക ഷേർളി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് സീന വർഗീസ് അധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ കെ വി അനിൽകുമാർ, അക്ഷരമുറ്റം ജില്ലാ കോ–ഓർഡിനേറ്റർ എബി എബ്രഹാം, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി പി എ നിഷാദ് ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എസ് ജിതേഷ്, ജോസ് പെറ്റ് ജേക്കബ്, എ എൻ ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുജിലാ റാണി, ജീനാ ബാബു, എസ് കിരൺ എന്നിവർ സംസാരിച്ചു. കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സിനിമാനടൻ നാസർ ലത്തീഫ് മുഖ്യാതിഥിയായി. ദേശാഭിമാനി ന്യൂസ് എഡിറ്റർ ടി ആർ അനിൽകുമാർ, ദീപവർമ, നവീൻ പുതുശേരി, വി ആർ ഗ്രേസി ജൂഡി എന്നിവർ സംസാരിച്ചു.
മട്ടാഞ്ചേരി ഉപജില്ല:
മട്ടാഞ്ചേരി ഉപജില്ലാ മത്സരം പള്ളുരുത്തി ഗവ. യുപി സ്കൂളിൽ കാഥികൻ ഇടക്കൊച്ചി സലിംകുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് പിഎംഎസ്‌സി ബാങ്ക് പ്രസിഡന്റ് കെ പി ശെൽവൻ സമ്മാനം വിതരണം ചെയ്തു. കെഎസ്‌ടിഎ മട്ടാഞ്ചേരി ഉപജില്ലാ സെക്രട്ടറി ടി ആർ കമൽരാജ് അധ്യക്ഷനായി. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത്, എം കെ നിഷ, സിംല കാസിം, ബിജു പോൾ, സുമയ്യ കബീർ, ടി കെ ഷിബു, പി സി അനന്തു, സഫ്ദാർ ഹാഷ്മി, എം ആർ രാഗേഷ്, കെ പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.
ആലുവ ഉപജില്ല:
ആലുവ ഉപജില്ലാ മത്സരം ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘാടകസമിതി ചെയർമാൻ എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സമാപനവും സമ്മാനദാനവും കവി വേണു വി ദേശം ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് സ്മിത ഗോപിനാഥ് അധ്യക്ഷയായി. ജില്ലാ ട്രഷറർ എ എൻ അശോകൻ, ഉപജില്ലാ കൺവീനർ എ കെ സൗമ്യ, ആലുവ നഗരസഭാ കൗൺസിലർ ഫെബിൻ പള്ളത്ത്, സിഐടിയു ആലുവ ഏരിയ സെക്രട്ടറി പി എം സഹീർ, ദേശാഭിമാനി ഫീച്ചർ ഡെസ്ക് ന്യൂസ് എഡിറ്റർ എ ശ്യാം, കെ എൻ മനോജ് കുമാർ, യശോദ പ്രിയദർശിനി, ആർ ഹേമലത, ആര്യ ഉണ്ണിത്താൻ, എം പി നിത്യൻ എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറ ഉപജില്ല:
തൃപ്പൂണിത്തുറ ഉപജില്ലാ മത്സരങ്ങൾ ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ ജി ബാബു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി വാസുദേവൻ അധ്യക്ഷനായി.
സ്കൂൾ പ്രിൻസിപ്പൽ ഡി റീജ, പിടിഎ പ്രസിഡന്റ് കെ എം അനിൽകുമാർ, ദേശാഭിമാനി കൊച്ചി ബ്യൂറോ ചീഫ് എം എസ് അശോകൻ, പരസ്യവിഭാഗം മാനേജർ എ ബി അജയഘോഷ്, അരോഹ ഫൗണ്ടേഷൻ സെക്രട്ടറി ഡി ജിനു രാജ്, ദേശാഭിമാനി സംഘാടകസമിതി കൺവീനർ ബിനോജ് വാസു, കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി പി ബി അബിത തുടങ്ങിയവർ സംസാരിച്ചു.
രക്ഷിതാക്കൾക്കായി ദേശീയ അധ്യാപക അവാർഡ് ജേതാവ് മാത്യു ചെറിയാൻ ക്ലാസെടുത്തു.
സമാപന സമ്മേളനം ചിത്രകാരൻ ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗം രമണി പുരുഷോത്തമൻ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ഷീജ ബാബു, സി വി പ്രകാശൻ, വിദ്യ രാജീവ്, സുജ ബാബു, എസ്എൻഡിപി സ്കൂൾ പ്രധാനാധ്യാപിക ബീന ടി രാജൻ, കെ ആർ ബൈജു, ടി ബി സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
പിറവം ഉപജില്ല:
പിറവം ഉപജില്ലാ മത്സരം പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ മുൻ ഉപാധ്യക്ഷൻ കെ പി സലിം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എബിൻ കുര്യാക്കോസ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ബി രതീഷ് മുഖ്യപ്രഭാഷണം നടത്തി. ഷാജി ജോർജ്, എ വി വിനോദ്, അഭിലാഷ് അയ്യപ്പൻ, എൽ മാഗി, കെ കെ ശാന്തമ്മ, ദേശാഭിമാനി കാക്കനാട് ഏരിയ ലേഖകൻ എം എ നയനാർ എന്നിവർ സംസാരിച്ചു.
മുൻ എംഎൽഎ എം ജെ ജേക്കബ് സമ്മാനവിതരണം നടത്തി. പിറവം സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ പ്രകാശ് അധ്യക്ഷനായി.
വൈപ്പിൻ ഉപജില്ല :
വൈപ്പിൻ ഉപജില്ലാ മത്സരം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്‌ഘാടനം ചെയ്‌തു. ചെറായി രാമവർമ യൂണിയൻ ഹൈസ്‌കൂൾ, ചെറായി സൗത്ത് ഗവ. എൽപി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മത്സരം നടന്നത്. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ അധ്യക്ഷനായി.
സംഘാടകസമിതി ചെയർമാൻ എ പി പ്രിനിൽ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രാധിക സതീഷ്, വാർഡ് അംഗം കെ എൻ ഷിബു, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ സി ശിവദാസ്, പ്രധാനാധ്യാപിക സിനി ജോസഫ്, കെഎസ്‌ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഷനോജ്‌കുമാർ, ഉപജില്ലാ പ്രസിഡന്റ് നോബി കുഞ്ഞപ്പൻ, കൺവീനർ ടി എസ് രാമഗം എന്നിവർ സംസാരിച്ചു.
വിജയികൾക്ക് ജില്ലാ പഞ്ചായത്തംഗം കെ എസ് നിബിൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു. നോബി കുഞ്ഞപ്പൻ അധ്യക്ഷനായി.
പറവൂർ ഉപജില്ല :
പറവൂർ ഉപജില്ലാ മത്സരം പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മഹാരാജാസ് കോളേജ് അസോ. പ്രൊഫസർ ഡോ. ടി വി സുജ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ എ വിദ്യാനന്ദൻ അധ്യക്ഷനായി. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ, നഗരസഭ പ്രതിപക്ഷനേതാവ് സി എ രാജീവ്, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം പി എം ഷൈനി, സംഘാടകസമിതി ജനറൽ കൺവീനർ വിമൽ വിൻസെന്റ്, ജയ്സൺ ഫ്രാൻസിസ്, വി ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.
കോലഞ്ചേരി ഉപജില്ല :
കോലഞ്ചേരി ഉപജില്ലാ മത്സരം പുത്തൻകുരിശ് എംജിഎം സ്‌കൂളിൽ കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ. പി ഷൈജു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ജൂബിൾ ജോർജ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, സ്‌കൂൾ മാനേജർ സജി കെ ഏലിയാസ്, പഞ്ചായത്തംഗം എം വൈ കുര്യാച്ചൻ, ഡാൽമിയ തങ്കപ്പൻ, കെ എം ഷെഫീഖ്, കെ എം മേരി, എം എ വേണു എന്നിവർ സംസാരിച്ചു. കെഎസ്ടിഎ മുൻ സംസ്ഥാന കമ്മിറ്റിയംഗം അജി നാരായണൻ രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസെടുത്തു.
സമാപനസമ്മേളനവും സമ്മാനദാനവും കുസാറ്റ് സ്‌കൂൾ ഓഫ് ഇൻഡസ്‌ട്രീയൽ ഫിഷറീസ് സീനിയർ പ്രൊഫസർ ഡോ. എം ഹരികൃഷ്‌ണൻ നിർവഹിച്ചു. സി വി ത്രിവിക്രമൻ സ്മാരക അവാർഡ് നേടിയ എം എസ് ഉവൈസ് മുഖ്യപ്രഭാഷണം നടത്തി. കെ വി ജയശ്രീ, എം പി ഏലിയാസ്, സണ്ണി വർഗീസ്, ഡോ. ടി എസ് സപർണ, ടി പി പത്രോസ് എന്നിവർ സംസാരിച്ചു.
പെരുന്പാവൂർ ഉപജില്ല :
അക്ഷരമുറ്റം ക്വിസ് പെരുന്പാവൂർ ഉപജില്ലാതല മത്സരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത സർവകലാശാലയിലെ പ്രൊഫ. കെ എം സംഗമേശൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി എം അബ്ദുൽ കരീം അധ്യക്ഷനായി. ഉപജില്ലാ കൺവീനർ അരുൺ ജോർജ്, ആർ പ്രീത, പി ബി ബിജു, മിന്റോ ഗിരീഷ്, ജിജീഷ് പോൾ തുടങ്ങിയവർ സംസാരിച്ചു.
അങ്കമാലി ഉപജില്ല :
അങ്കമാലി ഉപജില്ലാ മത്സരങ്ങൾ നായത്തോട് എംജിഎം സ്‌കൂളിൽ ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ പി റെജീഷ് അധ്യക്ഷനായി. കൺവീനർ പി വി മുരുകദാസ്, വർഗീസ് പുതുശേരി, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് ബേബിഗിരിജ, നഗരസഭ പ്രതിപക്ഷ നേതാവ് ടി വൈ ഏലിയാസ് എന്നിവർ സംസാരിച്ചു.
സമ്മാനദാനം നടി തങ്കം മോഹൻ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം പി സേതുമാധവൻ അധ്യക്ഷനായി. കെ ഡി ജോസഫ്, ഷാജി യോഹന്നാൻ എന്നിവർ സംസാരിച്ചു.
അധ്യാപകരായ ശ്രീജ മോഹൻ, ഗ്രേഷ്മ ശിവൻ, കെ ബി പ്രകാശ്, ബേബി എം ഗിരിജ എന്നിവർ ക്വിസ് മത്സരം നയിച്ചു.
രക്ഷാകർത്താക്കൾക്കായി ക്വിസ് മത്സരം വിജയികൾക്ക് മുനിസിപ്പൽ കൗൺസിലർ ടി വൈ ഏലിയാസ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം പി സേതു മാധവൻ, ചിത്രകാരൻ കെ ആർ കുമാരൻ, എൻ വി വിജയകുമാർ, രതീഷ് കുമാർ കെ മാണിക്കമംഗലം എന്നിവർ സമ്മാനങ്ങൾ നൽകി.
കൂത്താട്ടുകുളം ഉപജില്ല :
കൂത്താട്ടുകുളം ഉപജില്ലാ മത്സരം കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ സാഹിത്യ നിരൂപകൻ എം കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി എൻ പ്രഭകുമാർ അധ്യക്ഷനായി. സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, ഷാജി ജോൺ, ഷൈജു ജോൺ, ടി വി മായ, എൽദോ ജോൺ, ബോബി ജോയി എന്നിവർ സംസാരിച്ചു.
കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല സെക്രട്ടറി എം കെ രാജു രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. സമ്മാനവിതരണം കാർട്ടൂണിസ്റ്റ് ഏലിയാസ് ജോൺ, അഖിൽ കെ രാജു എന്നിവർ നിർവഹിച്ചു.
പിറവം ഉപജില്ല: പിറവം ഉപജില്ലാ മത്സരം പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ മുൻ ഉപാധ്യക്ഷൻ കെ പി സലിം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എബിൻ കുര്യാക്കോസ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ബി രതീഷ് മുഖ്യപ്രഭാഷണം നടത്തി. ഷാജി ജോർജ്, എ വി വിനോദ്, അഭിലാഷ് അയ്യപ്പൻ, എൽ മാഗി, കെ കെ ശാന്തമ്മ, ദേശാഭിമാനി കാക്കനാട് ഏരിയ ലേഖകൻ എം എ നയനാർ എന്നിവർ സംസാരിച്ചു.
മുൻ എംഎൽഎ എം ജെ ജേക്കബ് സമ്മാനവിതരണം നടത്തി. പിറവം സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ പ്രകാശ് അധ്യക്ഷനായി.
കല്ലൂർക്കാട് ഉപജില്ല :
കല്ലൂർക്കാട് ഉപജില്ലാ മത്സരം നീറമ്പുഴ ഗവ.എൽപി സ്കൂളിൽ എഴുത്തുകാരൻ അജയ് വേണു പെരിങ്ങാശേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം ആർ പ്രഭാകരൻ അധ്യക്ഷനായി.
വിജയികൾക്ക് സ്വാഗതസംഘം കൺവീനർ പി എം അനിൽ, സീനിയ ഡാനിയൽ, റിജോയ് കെ സഖറിയാസ്, മേഴ്സി എൻ ജോർജ്, സബിത പൊന്നപ്പൻ എന്നിവർചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മൂവാറ്റുപുഴ ഉപജില്ലാ മത്സരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത്
കവി കുമാർ കെ മുടവൂർ നാടൻപാട്ട് പാടുന്നു
മൂവാറ്റുപുഴ ഉപജില്ല :
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മൂവാറ്റുപുഴ ഉപജില്ലാ മത്സരം ഗവ. ടൗൺ യുപി സ്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. രാജി കെ പോൾ ഉദ്ഘാടനം ചെയ്തു. എ ജോഹർ ഫരീദ് അധ്യക്ഷനായി. വയലാർ കൃതികളുടെ പഠനത്തിനുള്ള പുരസ്കാരം നേടിയ എം എസ് ഉവൈസിനെ സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു. എം എസ് ഉവൈസ്, കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി പി എസ് ഷഫ്ന സലീം, ദേശാഭിമാനി ഏരിയ ലേഖകൻ പി ജി ബിജു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനവും സമ്മാനവിതരണവും കവി കുമാർ കെ മുടവൂർ ഉദ്ഘാടനം ചെയ്തു. എ ബി ദീപ അധ്യക്ഷയായി. സി ആർ ജനാർദനൻ, സി എൻ കുഞ്ഞുമോൾ, പി എസ് ഷഫ്ന സലീം തുടങ്ങിയവർ സംസാരിച്ചു. കുമാർ കെ മുടവൂരിന്റെ നാടൻപാട്ടുകളും കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.
കോതമംഗലം ഉപജില്ല :
കോതമംഗലം ഉപജില്ലാ മത്സരം കോതമംഗലം മാർ ബേസിൽ ഹൈസ്കൂളിൽ തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് റൈജു എബ്രഹാം അധ്യക്ഷനായി. സമ്മാനങ്ങൾ മുൻ എംഎൽഎ ആന്റണി ജോൺ വിതരണം ചെയ്തു.
നഗരസഭ പ്രതിപക്ഷ നേതാവ് സിപിഎസ് ബാലൻ, കെ എ ജോയി, പി പി മൈതീൻ ഷാ, കെ എ നൗഷാദ്, കെ ആർ അനീഷ്, സി എൻ റെജി, ജോഷി അറയ്ക്കൽ എന്നിവർ സംസാരിച്ചു.









0 comments