കനത്ത മഴയിൽ ദേശീയപാതയോരം ഇടിഞ്ഞു

ആറ്റിങ്ങൽ മാമത്ത് കനത്ത മഴയിൽ ദേശീയപാതയോരത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിൽ
ആറ്റിങ്ങൽ
കനത്ത മഴയിൽ ദേശീയപാതയോരം ഇടിഞ്ഞ് അപകടാവസ്ഥയിൽ. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ മാമം പെട്രോൾ പമ്പിന് എതിർവശത്താണ് റോഡരിക് ഇടിഞ്ഞത്. പല ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. മതിയായ സംരക്ഷണഭിത്തികൾ ഇല്ലാത്തതാണ് മണ്ണ് ഇടിയാൻ കാരണം. ഉടൻ സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments