Deshabhimani

ഇടവക വികാരിയെ മർദിച്ച കോൺ. പഞ്ചായത്ത് അംഗം അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2026, 02:23 AM | 1 min read

കഴക്കൂട്ടം

തുമ്പ സെന്റ്‌ ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവക പള്ളി വികാരിയെ മർദിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്ത്‌ വിട്ടയച്ചു. ​യൂത്ത് കോൺഗ്രസ് നേതാവും കഠിനംകുളം പഞ്ചായത്ത് അംഗവുമായ ഡെലിയോ ജോസഫ്, ജ്യോതി ചന്ദ്രൻ (പ്രിയൻ), ജൂനിയർ യേശുദാസ് എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടവകയിലെ പഴയ സെമിത്തേരി പൊളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിനുപിന്നിൽ. മർദനമേറ്റ ഫാ. ജോസ്‌മോൻ ബഞ്ചമിൻ പുത്തൻതോപ്പ് സാമൂഹ്യാരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ​വെള്ളി രാത്രി എട്ടിന് പള്ളി ഓഫീസിൽ ഇരുന്ന വികാരിയെ മൂവരും ചേർന്ന് മർദിച്ചുവെന്നാണ് പരാതി. വിവരമറിഞ്ഞ നാട്ടുകാർ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീരദേശ റോഡ് ഉപരോധിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home