Deshabhimani

ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ

അവസാനിപ്പിക്കണം അവഗണന

ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ റെയിൽവേ സ്‌റ്റേഷനടുത്ത് നടന്ന ബഹുജന ധർണയിൽ വികസന സമിതി  ചെയർമാൻ കെ കുഞ്ഞിരാമൻ സംസാരിക്കുന്നു

ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ റെയിൽവേ സ്‌റ്റേഷനടുത്ത് നടന്ന ബഹുജന ധർണയിൽ വികസന സമിതി ചെയർമാൻ കെ കുഞ്ഞിരാമൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 02:00 AM | 1 min read

പള്ളിക്കര

ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് റെയിൽവേസ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ സ്‌റ്റേഷനു മുന്നിൽ ബഹുജന ധർണ നടത്തി. ബേക്കൽ കോട്ടയുടെ തൊട്ടടുത്ത ഈ സ്‌റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിലെ അടിസ്ഥാനവികസനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. കെ നീലകണ്ഠൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കല്ലട്ര മാഹിൻ ഹാജി എംഎൽഎ അധ്യക്ഷനായി. വികസന സമിതി ചെയർമാൻ മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ടി ശോഭന, എം കുമാരൻ, ടി സുധാകരൻ, ഹക്കിം കുന്നിൽ, കെ ഇ ബക്കർ, രാജേഷ് പള്ളിക്കര,എം എ ലത്തീഫ്, കെ റഷീദ, സാജിത് മൗച്ചൽ, ഹനീഫ കുന്നിൽ, കെ എൻ രാജേന്ദ്രപ്രസാദ്, സാലിഹ് ബേക്കൽ, രാജീവൻ, സോളാർ കുഞ്ഞാമത് ഹാജി, പി കെ അബ്ദുള്ള, രവീന്ദ്രൻ കരിച്ചേരി എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ട്രെയിൻ തടയൽ ഉൾപ്പെടെയുള്ള സമരമുറകൾ സ്വീകരിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home