Deshabhimani

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ; അഴ്‌സണലിനും ചെൽസിക്കും ജയം

Arsenal and ChelseA
വെബ് ഡെസ്ക്

Published on Oct 11, 2026, 01:20 AM | 1 min read

ലണ്ടൻ : ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ അഴ്‌സണൽ വിജയവഴിയിൽ തിരിച്ചെത്തി. പൊരുതിക്കളിച്ച ലീഡ്‌സ്‌ യുണൈറ്റഡിനെ 2–1ന്‌ കീഴടക്കി. ചെൽസി 5–1ന്‌ ബോണിമ‍ൗത്തിനെ തകർത്തു. അവസാന കളിയിൽ ബ്രൈറ്റണോട്‌ മൂന്ന്‌ ഗോൾ തോൽവി വഴങ്ങിയ അഴ്‌സണൽ ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തിയപ്പോൾ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സ്വന്തം തട്ടകത്തിൽ അഴ്‌സണലിന്‌ തുടക്കത്തിൽ പിഴച്ചു. ജയിംസ്‌ ജസ്‌റ്റിനിലൂടെ ലീഡ്‌സാണ്‌ ലീഡ്‌ നേടിയത്‌. എന്നാൽ റിക്കാർഡോ കലഫിയോറി അഴ്‌സണലിനെ ഒപ്പമെത്തിച്ചു. പകരക്കാരനായെത്തിയ ബ്രൂണോ ഗുയ്‌മറസ്‌ ജയവുമൊരുക്കി. ജോർദാൻ ഹെൻഡേഴ്‌സന്റെും ജോയോ പെഡ്രോയുടെയും ഇരട്ടഗോളുകളിലാണ്‌ ചെൽസി ബോണിമ‍ൗത്തിനെ തകർത്തത്‌. ഒരു ഗോൾ മോർഗൻ റോജേഴ്‌സും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home