കോണോത്തുപുഴ പുനരുജ്ജീവനം: പ്രദേശത്ത് പരിശോധന നടത്തി

കോണോത്തുപുഴയുടെ പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഭാഗമായി രേഖകൾ പരിശോധിക്കുന്നു
മുളന്തുരുത്തി
കോണോത്തുപുഴ പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഭാഗമായി മുളന്തുരുത്തി പഞ്ചായത്ത് പരിധിയിലെ പഞ്ചായത്ത്, ജലസേചനവകുപ്പ്, വില്ലേജ് ഓഫീസ്, കോണോത്തുപുഴ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി.
മറ്റത്താംകടവുമുതൽ കോലഞ്ചേരി കടവുവരെയുള്ള 4.5 കിലോമീറ്റർ ദൂരത്തിലെ പുഴ കൈയേറ്റം, കടവുനിർമാണം, അതിര് കണ്ടെത്തുക തുടങ്ങിയവയ്‌ക്കായാണ് പരിശോധന നടത്തിയത്. മറ്റത്താംകടവ് പാലത്തിനുസമീപവും കോലഞ്ചേരി കടവ് പാലത്തിന് സമീത്തും മൂന്നു കൈയേറ്റങ്ങൾ കണ്ടെത്തി.
പുഴയുടെ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനൊപ്പം പുഴയുടെ ആഴംകൂട്ടി ഇരുകരകളിലും കയർഭൂവസ്ത്രവുമായി ചെടി നട്ടുപിടിപ്പിച്ച് സംരക്ഷിക്കാനുള്ള പദ്ധതിയാണ് നടക്കുന്നത്. കോണോത്ത് പുഴയിലൂടെ ടൂറിസം സാധ്യതകളുടെ ഭാഗമായി ബോട്ടിങ് ഉൾപ്പെടെയുള്ളവ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മുളന്തുരുത്തിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കോലഞ്ചേരി കടവുഭാഗംമുതൽ മറ്റത്താംകടവുവരെ തീരദേശ റോഡ് സാധ്യമാക്കുന്നതിനുവേണ്ട ഇടപെടൽ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അറിയിച്ചു.









0 comments