Deshabhimani

ഇടപ്പള്ളി ടോളിലെ അനധികൃത നിർമാണം ഒരാഴ്‌ചക്കകം പൊളിച്ചുനീക്കണം

Illegal construction

ഇടപ്പള്ളി ടോളിലെ നാളികേര വികസന കോർപറേഷൻ ഭൂമിയിൽ നിർമിച്ച കെട്ടിടം

വെബ് ഡെസ്ക്

Published on Oct 11, 2026, 01:10 AM | 1 min read

കളമശേരി


ഇടപ്പള്ളി ടോളിൽ നാളികേര വികസന കോർപറേഷന്റെ ഭൂമിയിൽ നടത്തിയ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നഗരസഭ നോട്ടീസ് നൽകി. സ്ഥലം വാടകക്കെടുത്ത സ്റ്റാർലൈൻ അഡ്വർടൈസിങ് പ്രമോട്ടർ കെ ഐ ഷിഫ്നയ്ക്കും കോർപറേഷൻ എംഡിക്കുമാണ് കളമശേരി നഗരസഭ നോട്ടീസ് നൽകിയത്.


ഹൈക്കോടതി ഉത്തരവനുസരിച്ച് രേഖ ഹാജരാക്കാൻ നഗരസഭ സമയം നൽകിയെങ്കിലും കക്ഷികൾക്ക് അതിനായില്ല. അതിനാലാണ് അനധികൃത നിർമാണമായി കണ്ടെത്തിയ 175.12 ചതുരശ്രമീറ്റർ കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭ ഉത്തരവിട്ടത്.


നോട്ടീസ് കൈപ്പറ്റി ഏഴുദിവസത്തിനകം ഉടമയോ വാടകക്കാരോ കെട്ടിടം പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം നഗരസഭ പൊളിച്ചുമാറ്റി ചെലവ് കക്ഷികളിൽനിന്ന് ഈടാക്കുമെന്നും നോട്ടീസിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home