നെടുപുഴ റെയിൽവേ മേല്‍പ്പാലം നിര്‍മാണം തുടങ്ങി

നെടുപുഴ റെയിൽവേ മേൽപ്പാല നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
തൃശൂർ
നെടുപുഴ റെയിൽവേ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്‌ഘാടന ചടങ്ങ് നാടിന്റെ ഉത്സവമായി മാറി. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ റെയില്‍വേ ഗേറ്റില്‍ കാത്തുകിടന്ന് സമയം നഷ്‌ടപ്പെടുത്തേണ്ടിവരില്ലെന്ന ആഹ്ലാദത്തിലായിരുന്നു നാട്ടുകാർ. നെടുപുഴക്കാരുടെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. കേന്ദ്രസർക്കാരും റെയിൽവേയും നിര്‍മിക്കേണ്ട മേല്‍പ്പാലമാണ് കിഫ്‌ബി ഫണ്ടുപയോഗിച്ച് സംസ്ഥാന സർക്കാർ നിര്‍മിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍മാണോദ്‌ഘാടനം നിർവഹിച്ചു. മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷനായി. മേയർ എം കെ വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപറേഷൻ (ആർബിഡിസികെ) അഡീഷണൽ ജനറൽ മാനേജർ പി ടി ജയ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ എൻ രാജേഷ്, പ്രൊജക്‌ട് എൻജിനിയർ അരുൺ ലാൽ, കൗൺസിലർമാരായ അനൂപ് ഡേവീസ് കാട, എ ആർ രാഹുൽനാഥ്, ലിംന മനോജ്, വിനേഷ് തയ്യിൽ, പി വി അനിൽ കുമാർ, വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികളായ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ, ഗ്രീഷ്‌മ അജയഘോഷ്, ഇ സുനിൽകുമാർ, പി ഡി റെജി, ജോൺ വാഴപ്പിള്ളി, പി ആർ കണ്ണൻ എന്നിവർ സംസാരിച്ചു. പദ്ധതിക്കായി കിഫ്ബിയിൽ നിന്ന് 36.23 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ലെവൽക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപറേഷനാണ് (ആർബിഡിസികെ) മേൽപ്പാലം നിര്‍മിക്കുന്നത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ കരാര്‍.









0 comments