ഇനിയില്ല, തൃശൂർ മൃഗശാലക്കാഴ്‌ചകൾ

തൃശൂർ മൃഗശാലയിലെ ടിക്കറ്റ് കൗണ്ടർ പൂട്ടിയപ്പോൾ

തൃശൂർ മൃഗശാലയിലെ ടിക്കറ്റ് കൗണ്ടർ പൂട്ടിയപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Oct 29, 2025, 12:15 AM | 1 min read

തൃശൂർ

പുത്തൂർ സുവോളജിക്കൽ പാർക്ക്‌ യാഥാർഥ്യമായതോടെ തൃശൂർ മൃഗശാലയിലെ കാഴ്‌ചകൾ അവസാനിച്ചു. 140 വർഷം മുന്പ്‌ ആരംഭിച്ച ചെമ്പുക്കാവിലെ മൃഗശാല ചൊവ്വാഴ്‌ച മുതൽ പ്രവർത്തനം നിർത്തി. ഇതിന്റെ ഭാഗമായി ടിക്കറ്റ്‌ ക‍ൗണ്ടർ അടച്ചു. എന്നാൽ ഇതിനകത്തുള്ള മ്യൂസിയങ്ങളും ഗാർഡനുകളും പതിവുപോലെ പ്രവർത്തിക്കും. മൃഗശാല ഒ‍ൗദ്യോഗികമായി അടച്ചുവെങ്കിലും സന്ദർശകർക്ക്‌ അതിനകത്തേക്കുള്ള പ്രവേശനം തൽക്കാലം നിർത്തിയിട്ടില്ല. പൂത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള മൃഗങ്ങളുടെ മാറ്റം പൂർണമായും തീരാത്തതിനാൽ അവശേഷിക്കുന്ന മാനുകളും കടുവയും അടക്കമുള്ളവയെ കാണാൻ കഴിയും. പ്രവേശനവും സ‍ൗജന്യമാണ്‌. മരക്കൊമ്പുകൾ, ലോഹ ശിൽപ്പങ്ങൾ, കഥകളി പ്രതിമകൾ, പുരാതന ആഭരണങ്ങൾ, പരമ്പരാഗത കേരള വിളക്കുകൾ എന്നിവയുടെ മനോഹരമായ ശേഖരം ഉൾക്കൊള്ളുന്ന പ്രസിദ്ധമായ ആർട്ട് മ്യൂസിയം തുടർന്നും പ്രവർത്തിക്കും. സുവോളജിക്കൽ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, ചരിത്ര മ്യൂസിയം, ആർട്ട് മ്യൂസിയം എന്നിവ പതിവുപോലെ കാണാനാകും.



deshabhimani section

Related News

View More
0 comments
Sort by

Home