ad
Deshabhimani

ആദ്യ ട്രാന്‍സ് വനിത പുലിയായി 
ദീപ്തി കല്യാണി

ദീപ്തി കല്യാണി

ദീപ്തി കല്യാണി

avatar
ജിബിന സാഗരന്‍

Published on Aug 30, 2026, 12:11 AM | 1 min read


തൃശൂര്‍

പാട്ടുരായ്ക്കല്‍ ദേശത്തിന്റെ പുലിപ്പടയില്‍ ഒരു നീല വരയന്‍പുലി. അരമണികിലുക്കി ആവേശത്തോടെയത് ചുവടുവച്ചു. ആ ചുവടുകളുടെ താളത്തിനൊപ്പം പുലികളിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം പിറന്നു. ആദ്യ ട്രാൻസ് വനിതാ പുലിയായി ദീപ്തി കല്യാണി കാണികളുടെ ഹൃദയം കീഴടക്കി. ഗുരുവായൂര്‍ സ്വദേശിനി ദീപ്തിക്ക് പുലികളി ആഘോഷം മാത്രമല്ല, തൃശൂരിന്റെ മണ്ണിനോടും മനുഷ്യരോടും ചേർന്നുനിൽക്കുന്ന തനത് സാംസ്കാരിക പാരമ്പര്യം കൂടിയാണ്. പുലിയാകണമെന്ന ദീപ്തിയുടെ ആഗ്രഹത്തിന് ഇരുപതുവര്‍ഷത്തെ പഴക്കമുണ്ട്. കാലവും സാഹചര്യങ്ങളും മാറിയെങ്കിലും പുലിയാകണമെന്ന ആഗ്രഹം ദീപ്തി കൈവിട്ടില്ല. ഒടുവില്‍ പാട്ടുരായ്ക്കാല്‍ ദേശത്തിന്റെ പുലിപ്പടയില്‍ നീല വരയന്‍പുലിയുടെ വേഷമണിഞ്ഞ് അരമണികിലുക്കത്തിനൊപ്പം ചുവടുവച്ചത് ജീവിതം സമ്മാനിച്ച അംഗീകാരമായാണ് ദീപ്തി കരുതുന്നത്. കാണികളുടെ കൂട്ടത്തില്‍നിന്ന് പുലിക്കൂട്ടത്തിലേക്കുള്ള ദീപ്തിയുടെ യാത്ര ഒരു വേഷപ്പകര്‍ച്ച മാത്രമായിരുന്നില്ല, വർഷങ്ങളായി മനസ്സില്‍ സൂക്ഷിച്ച ആഗ്രഹത്തിന്റെ സാക്ഷാൽക്കാരമായിരുന്നു. പുലിപ്പടയ്ക്കൊപ്പമുള്ള ദീപ്തിയുടെ ഓരോ ചുവടും പുലികളി എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നുവെന്ന സന്ദേശം വാനോളം ഉയര്‍ത്തി. ട്രാൻസ് വനിതയ്ക്കും തൃശൂരിന്റെ പാരമ്പര്യ ആഘോഷത്തില്‍ ഇടമുണ്ടെന്ന ചരിത്രനിമിഷത്തിനാണ് സ്വരാജ് റൗണ്ട് സാക്ഷ്യം വഹിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home