കണ്ട് കണ്ട് മോഹിച്ചു

ഒളരിക്കര ദേശത്തിന് പുലിവേഷം കെട്ടുന്നതിന് കൊല്ലത്ത് നിന്നെത്തിയ ദീപാലക്ഷ്‌മിയും മകൻ ഡി യതിയും
തൃശൂർ
ടിവിയിൽ കണ്ട് ഇഷ്ടം കേറിയാണ് കൊല്ലം സ്വദേശി ദീപാ ലക്ഷ്‌മി പുലിവേഷം കെട്ടാൻ മോഹിച്ചത്. ആ ഇഷ്ടത്തിനു പിന്നാലെയുള്ള ഓട്ടം എത്തിയത് ഒളരിക്കര ദേശത്തിന്റെ പുലി സംഘത്തിലാണ്. ‘കൊട്ടിന്റെ താളവും പുലിയുടെ ചവിട്ടുമെല്ലാം കണ്ടാൽ എല്ലാവർക്കും ഒന്ന് ചുവടുവയ്‌ക്കാൻ തോന്നില്ലേ’ എന്നായിരുന്നു പുലിവേഷം കെട്ടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദീപയുടെ മറുപടി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ ദീപാ ലക്ഷ്‌മി നൃത്താധ്യാപികയായിരുന്നു. നൃത്തത്തോടുള്ള ഇഷ്ടം പുലികളിയോടുമായപ്പോൾ എങ്ങനെയും നഗരം കീഴടക്കുന്ന പുലികളിലൊരാളാകണമെന്നായി സ്വപ്‌നം. രണ്ടുവർഷം മുന്പാണ് സ്‌ത്രീകൾ പുലികളിയിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞതെന്നും തുടർന്ന് അതിനായി ശ്രമം തുടങ്ങിയെന്നും ദീപ്‌തി പറഞ്ഞു. പുലികളി സംഘത്തെ അ ങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. മകൻ യതിയോട് ചോദിച്ചപ്പോൾ വരാമെന്ന് മറുപടി. ആദ്യമായി തൃശൂരിൽ വന്നത് പുലികളിക്കായാണ്. രണ്ടുദിവസം ഇവിടെ വന്ന് ചുവട് പരിശീലിച്ചു. പിന്നീട് വീഡിയോ നോക്കി പരിശീലിച്ചാണ് തയ്യാറെടുത്തതെന്നും ദീപ പറഞ്ഞു.










0 comments