ad
Deshabhimani

print edition ഉപരാഷ്ട്രപതി ഇന്നും നാളെയും സംസ്ഥാനത്ത്‌

cp radhakrishnan.png
വെബ് ഡെസ്ക്

Published on Aug 30, 2026, 01:04 AM | 1 min read

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഞായറാഴ്‌ച സംസ്ഥാനത്തെത്തും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഞായർ രാവിലെ ബംഗളൂരുവിൽനിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ പുറപ്പെടുന്ന അദ്ദേഹം 8.45ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. ഹെലികോപ്റ്ററിൽ ആലപ്പുഴയിൽ എത്തുന്ന അദ്ദേഹം, രാവിലെ 10ന്‌ ലിയോ പതിമൂന്നാമൻ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയും പകൽ 1.30ന് ആറന്മുള വള്ളംകളിയും ഉദ്ഘാടനം ചെയ്യും.


​പകൽ 3.50ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങും. വൈകിട്ട്‌ അഞ്ചിന്‌ ഓണം വാരാഘോഷത്തിന്റെ സാംസ്‌കാരിക ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. രാത്രി ലോക്‌ഭവനിൽ തങ്ങും. തിങ്കൾ രാവിലെ 8.15ന് അഗത്തിയിലേക്ക് പുറപ്പെടും. അഗത്തി സന്ദർശനത്തിനുശേഷം പകൽ 1.15ന് കൊച്ചിയിലെത്തും. വൈകിട്ട്‌ നാലിന്‌ കാക്കനാട് രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ്‌ ആൻഡ് ടെക്‌നോളജി ഓഡിറ്റോറിയത്തിലെ പരിപാടിയിൽ മുഖ്യാതിഥിയാകും. വൈകിട്ട് ആറിന്‌ മടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home