ad
Deshabhimani

വെള്ളറട ക്വാറിയിൽ പാറയിടിഞ്ഞു

ടിപ്പർ തകർന്ന് ഡ്രൈവർക്ക് ഗുരുതര പരിക്ക്

 പാലിയോട് കോട്ടയ്ക്കലിൽ പാറയിടുക്ക് ഇടിഞ്ഞുവീണ് ടിപ്പർ  പൂർണമായി 
തകർന്ന നിലയിൽ

പാലിയോട് കോട്ടയ്ക്കലിൽ പാറയിടുക്ക് ഇടിഞ്ഞുവീണ് ടിപ്പർ പൂർണമായി 
തകർന്ന നിലയിൽ

വെബ് ഡെസ്ക്

Published on Aug 30, 2026, 01:12 AM | 1 min read

വെള്ളറട

പാലിയോട് കോട്ടയ്ക്കലിലെ ഷാ ട്രേഡേഴ്‌സ് ക്വാറിയിൽ പാറ ഇടിഞ്ഞുവീണ് അപകടം. ടിപ്പറിനുമുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ പതിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. മൂവേരിക്കര സ്വദേശി അനിൽകുമാറിനാണ്‌ (അമ്പിളി, 46) പരിക്കേറ്റത്‌. ശനി രാവിലെയാണ്‌ സംഭവം. കല്ലുകൾ കയറ്റാനെത്തിയ ടിപ്പറിന്റെ കാബിനുമുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ പതിക്കുകയായിരുന്നു. കാബിൻ പൂർണമായി തകർന്നു. എന്നാൽ, ഡ്രൈവിങ്‌ സീറ്റിലുണ്ടായിരുന്ന അനിൽകുമാർ കാബിനുള്ളിൽ കുടുങ്ങി.മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അനിൽകുമാറിനെ പുറത്തെടുത്ത് ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home