കെഎസ്‌കെടിയു മൂവാറ്റുപുഴ ഏരിയ സമ്മേളനം
നെൽവയൽനികത്തൽ തടയണം

കെഎസ്‌കെടിയു മൂവാറ്റുപുഴ ഏരിയസമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
കാർഷിക മേഖലയായ മൂവാറ്റുപുഴയിൽ നെൽവയലുകൾ മണ്ണിട്ട് നികത്തുന്നത് തടയണമെന്നും നെൽക്കൃഷി വ്യാപിപ്പിക്കണമെന്നും കെഎസ്‌കെടിയു മൂവാറ്റുപുഴ ഏരിയസമ്മേളനം ആവശ്യപ്പെട്ടു. അനധികൃത നിലംനികത്തലിനെതിരെ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മുളവൂർ നിരപ്പ് ടി എം കുര്യൻ നഗറിൽ ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി എൻ മോഹനൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ, ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു, ജോയിന്റ് സെക്രട്ടറി സി എൻ പ്രഭകുമാർ, ട്രഷറർ എൻ എസ് സജീവൻ, ഇ എം ഷാജി, കെ പി അശോകൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ടി എൻ മോഹനൻ (പ്രസിഡന്റ്), ഇ എ ഹരിദാസ്, ശാന്ത സുധാകരൻ (വൈസ് പ്രസിഡന്റുമാർ), കെ ടി രാജൻ (സെക്രട്ടറി), സി സി ഉണ്ണിക്കൃഷ്ണൻ, വിജയ വിജയൻ (ജോയിന്റ് സെക്രട്ടറിമാർ), കെ കെ വാസു (ട്രഷറർ).
ഞായർ വൈകിട്ട് നാലിന് മുളവൂർ പി ഒ ജങ്‌ഷനിൽനിന്ന് തുടങ്ങുന്ന പ്രകടനം പൊന്നിരിയ്ക്കപ്പമ്പിൽ (വി എസ് അച്യുതാനന്ദൻനഗർ) സമാപിക്കും. സമാപന സമ്മേളനം സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യും.









0 comments