ad
Deshabhimani

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

സത്യഗ്രഹത്തിൽ സർവീസ്‌ പെൻഷൻകാരും

pension

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ട്‌ 29–ാം ദിവസത്തെ സത്യഗ്രഹത്തിൽ കെഎസ്‌എസ്‌പിയു നേതൃത്വത്തിൽ സർവീസ്‌ പെൻഷൻകാർ അണിചേർന്നപ്പോൾ

വെബ് ഡെസ്ക്

Published on Aug 30, 2026, 02:09 AM | 1 min read

സ്വന്തം ലേഖകൻ

ചേർത്തല

ബുദ്ധിമുട്ടുകൾക്ക്‌ അവധിനൽകി സർവീസ്‌ പെൻഷൻകാർ ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ആവശ്യവുമായി തുടരുന്ന റിലേ സത്യഗ്രഹത്തിൽ അണിചേർന്നു. കേരള സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിലാണ്‌ പ്രവർത്തകർ സത്യഗ്രഹത്തിൽ പങ്കെടുത്തത്‌. നാടിനെ പ്രതികൂലമായി ബാധിക്കുന്ന രൂപരേഖയോടെയുള്ള ദേശീയപാത വികസന പദ്ധതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള സമരത്തിനാണ്‌ പെൻഷൻകാർ ഐക്യദാർഢ്യവുമായി എത്തിയത്‌. കെഎസ്‌എസ്‌പിയു ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ കെ കാർത്തികേയൻ 29–ാം ദിവസമായ ശനിയാഴ്‌ചത്തെ സമരം ഉദ്‌ഘാടനംചെയ്‌തു. ​പ്രസിഡന്റ്‌ എഫ്‌ ബലദേവ്‌ അധ്യക്ഷനായി. സെക്രട്ടറി എൻ സരസമ്മ സ്വാഗതംപറഞ്ഞു.കെ എൻ ബാലചന്ദ്രബാബു, എൻ രാമദാസ്‌, ആർ രത്നകുമാർ, വി കെ സാനു, അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ദേശീയപാതയോടു ചേർന്ന റെയിൽവേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട സഞ്ചാരക്ലേശമുണ്ടാക്കുന്ന പാത വികസനം പരിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നഗരസഭ നേതൃത്വത്തിലെ ജനകീയ സമിതിയുടെ അനിശ്‌ചിതകാല സത്യഗ്രഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home