ഗുരുജയന്തി ആഘോഷിച്ചു

മണ്ണഞ്ചേരി കാവുങ്കൽ എസ്എൻഡിപി 582–-ാം നമ്പർ ശാഖായോഗം ഗുരുദേവ ജയന്തി സമ്മേളനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ ഉദ്ഘാടനംചെയ്യുന്നു.
മാരാരിക്കുളം
കാട്ടൂർ എസ് എൻ ഡി പി 506 നമ്പർ ശാഖാ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു. ഗുരുദർശന പ്രഭാഷകൻ കെ സി സേവ്യർ കുട്ടി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ മോഹൻദാസ് പണിക്കർ അധ്യക്ഷനായി. മണ്ണഞ്ചേരി പെരുന്തുരുത്ത് ആർ ശങ്കർ സ്മാരക എസ് എൻ ഡി പി ശാഖാ 5447 ന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ജയന്തി ആഘോഷിച്ചു. ഇരുചക്ര വാഹന റാലി, കുട്ടികളുടെ വിവിധയിനം മത്സരങ്ങൾ, ചതയദിന റാലി എന്നിവ നടന്നു. വടക്കനാര്യാട് 347 ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. പൊതുസമ്മേളനം അമ്പലപ്പുഴ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി എസ് രാജു അധ്യക്ഷനായി. കാവുങ്കൽ എസ് എൻ ഡി പി 582 -ാം നമ്പർ ശാഖായോഗം ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയും സമ്മേളനവും നടത്തി. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ടി ബൈജു അധ്യക്ഷനായി. ഡെൽസൺ എം സ്കറിയ മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ അനീഷിനെ ആദരിച്ചു.








0 comments