ഓണാഘോഷം നടത്തി

രണ്ടാർകര ഇ എം എസ് സ്മാരക വായനശാലയിൽ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
രണ്ടാർകര ഇ എം എസ് സ്മാരക വായനശാലയിൽ ഓണാഘോഷം നടത്തി. രചനാമത്സരങ്ങളും കലാ കായിക മത്സരങ്ങളും നഗരസഭാ കൗൺസിലർ റബിൻസ് ടി അലിയാർ ഉദ്ഘാടനം ചെയ്തു. ബി എൻ ബിജു അധ്യക്ഷനായി. രണ്ടാർപുഴയിൽ ചൂണ്ടയിടൽ മത്സരം, കൈകൊട്ടിക്കളി എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് പി ആർ സൂരജ് അധ്യക്ഷനായി. വായനശാല സെക്രട്ടറി അനീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ചാനൽതാരം മായാ വി ഓണസന്ദേശം നൽകി. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യൂ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം നൽകി. മൂവാറ്റുപുഴ മലയാളം കലാവേദിയുടെ നാടകം വിജയപുരാണം ഒന്നാംഖണ്ഡം അവതരിപ്പിച്ചു.
മേക്കടമ്പ് സില്‍വര്‍ സ്റ്റാര്‍ റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം നടത്തി. രക്ഷാധികാരി പ്രൊഫ. വര്‍ഗീസ് എസ് നെടുന്തള്ളില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി കീപ്പടാസ് അധ്യക്ഷനായി. പൂക്കളമൊരുക്കൽ, കലാകായിക പരിപാടികള്‍, ഓണസദ്യ എന്നിവയുണ്ടായി.
പിറവം
രാമമംഗലം ചിന്ത സാംസ്‌കാരികവേദി ഗ്രന്ഥശാലയുടെ ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു ഉദ്ഘാടനം ചെയ്തു. ചിന്ത പ്രസിഡന്റ് പി എസ് രവീന്ദ്രൻ അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്‌കറിയ ഓണസന്ദേശം നൽകി. സ്‌മിത എൽദോസ്, അശോകൻനായർ, പി എസ് മോഹനൻ, എം എം എൽദോസ്, ദാസപ്പൻനായർ, സനീഷ് ഗോപി, ഇ എസ് പ്രകാശ് എന്നിവർ സംസാരിച്ചു.
കെഎസ്എസ്‌പിയു പറവൂർ സെൻട്രൽ ബ്ലോക്ക് കമ്മിറ്റിയുടെ ഓണാഘോഷം ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ
ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
കെഎസ്എസ്‌പിയു പറവൂർ സെൻട്രൽ ബ്ലോക്ക് സാംസ്കാരികവേദിയുടെ ഓണാഘോഷം ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എസ് സലിം അധ്യക്ഷനായി. ജില്ലാ സാംസ്കാരികവേദി കൺവീനർ പി എൻ ഓമന, നഗരസഭ കൗൺസിലർ ബീന ശശിധരൻ, പി കെ കൃഷ്ണപിള്ള, ടി ജി അയ്യപ്പൻപിള്ള, കെ എം കമറുദീൻ, പി എൻ അംബിക, പി ചന്ദ്രശേഖരൻപിള്ള, എൻ എ ശ്രീകുമാർ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ കെ വി ഷീലയുടെ നേതൃത്വത്തിൽ ‘പൂക്കളവും മാവേലിയും' നേർക്കാഴ്ചയും കലാപരിപാടികളും അരങ്ങേറി.
വൈപ്പിൻ
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷനും ജനാധിപത്യ മഹിളാ അസോസിയേഷൻ ഞാറക്കൽ യൂണിറ്റും ചേർന്ന് ഓണാഘോഷം നടത്തി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. കെ എസ് കിഷോർ കുമാർ അധ്യക്ഷനായി. പി ബി സജീവൻ, എ എ സുരേഷ് ബാബു, എം ബി ഷൈനി, മേഴ്സി തോമസ്, കെ എസ് വേണുഗോപാൽ, സി വി ജോൺസൺ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് അവാർഡ് നൽകി.










0 comments