ചട്ടവിരുദ്ധ സ്ഥലംമാറ്റം
ഡിഎംഒക്കെതിരെ ജീവനക്കാരുടെ സമരം തുടരുന്നു

ആരോഗ്യവകുപ്പിലെ ചട്ടവിരുദ്ധ സ്ഥലമാറ്റത്തിനെതിരെ ജീവനക്കാർ നടത്തുന്ന സമരത്തിന്റെ പന്ത്രണ്ടാം ദിവസം എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാർ നടത്തുന്ന സമരം 12-ാം ദിവസം പിന്നിട്ടു. സമരത്തിന്റെ പന്ത്രണ്ടാം ദിനം എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി ഉദ്ഘാടനം ചെയ്തു. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ എൻജിഒ അസോസിയേഷൻ നൽകുന്ന പട്ടിക പ്രകാരമാണ് ഡിഎംഒ ഉത്തരവുകൾ ഇറക്കുന്നതെന്നാണ് സര്‍വീസ് സംഘടനകളുടെ ആക്ഷേപം. സമരക്കാരെ ചർച്ചകൾക്ക് പോലും വിളിക്കാതെ ഡിഎംഒ തായ്‌ലൻഡിലേക്ക് പോയതും ജീവനക്കാരിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ യു ബോബിറ്റ് അധ്യക്ഷനായി. വിവിധ സംഘടനാ നേതാക്കളായ എൻ കെ ഗിരിഷ് കുമാർ, ബേസിൽ കെ എൽദോ, സ്മിത ബക്കർ, എൻ എ വിനോദ് തുടങ്ങിയവർ സംസാരിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച, സമരം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.








0 comments