ad
Deshabhimani

ഞവരനെൽ വിളവെടുത്തു ​

Njavara rice farming

തിരുമാറാടി കൃഷിഭവന്റെ കീഴിൽ കാക്കൂർ വെല്ല്യമ്പള്ളി പാടശേഖരത്തിൽ കറുത്ത ഞവര നെൽക്കൃഷിയുടെ വിളവെടുപ്പ് നടന്നു.

വെബ് ഡെസ്ക്

Published on Aug 30, 2026, 01:37 AM | 1 min read

കൂത്താട്ടുകുളം


​തിരുമാറാടി കൃഷിഭവന്റെ കീഴിൽ കാക്കൂർ വെല്ല്യമ്പള്ളി പാടശേഖരത്തിൽ കറുത്ത ഞവര നെൽക്കൃഷിയുടെ വിളവെടുപ്പ് നടന്നു. കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ പ്രസീദ് നമ്പൂതിരിപ്പാടിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് അശോകൻ അമ്മകുളത്തിലാണ് കൃഷി നടത്തിയത്. അരി മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്യാൻ ഉദ്ദേശിക്കുന്നതായി അശോകൻ പറഞ്ഞു.


പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ കെ വർഗീസ് ഉദ്ഘാടനം ചെയ്തു. റൈസി ടോമിച്ചൻ അധ്യക്ഷയായി. സി ഡി സന്തോഷ്, അനിത ബേബി, ബിനോയ് കള്ളാട്ടുകുഴി, എം സി അജി, അനിത ജേക്കബ്, കെ എസ് മായ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home