അവസാനംവരെ പൊരുതാനുറച്ച് പുതുക്കാട്

പുതുക്കാട്
പുതുക്കാട് ജങ്‌ഷനിൽ മേൽപ്പാലം ആവശ്യമാണെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. എന്നാൽ നിർമിക്കുന്ന പാലം തൂണുകളിൽ വേണമെന്ന നാടിന്റെ പൊതുവായ ആവശ്യത്തിന് ഒരു വിലയും കൽപ്പിക്കാത്ത ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെയും നിലപാടിനെതിരെ കടുത്ത അമർഷമാണ് പുതുക്കാടിന്റെ മനസ്സിൽ. ഓരോ ദിവസവും പ്രതികരണവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. വരും ദിവസങ്ങളിൽ കടുത്ത പ്രക്ഷോഭങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കുമെന്ന സൂചനയാണിത്.ബിജെപി ഒഴികെ എല്ലാവരും ഒരേ ആവശ്യം ഉന്നയിക്കുമ്പോൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ന്യായീകരിക്കാൻ വേണ്ടി ബിജെപി ഇപ്പോൾ ദേശീയപാത അതോറിറ്റിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ്. പ്രാദേശിക ബിജെപി നേതാക്കൾ സമൂഹ മാധ്യമം വഴി നിലവിലെ അടിപ്പാതയുടെ ഗുണങ്ങൾ വിശദീകരിക്കുന്ന തിരക്കിലാണ്.









0 comments