Deshabhimani

ദേശാഭിമാനി പ്രചാരണം

വാർഷിക വരിസംഖ്യ 
ഏറ്റുവാങ്ങൽ തുടങ്ങി

deshaabhimaani pathraprachaaranam

അയർക്കുന്നം ഏരിയയിലെ ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ബിനുവിൽനിന്ന് ജില്ലാ സെക്രട്ടറി ടിആർ രഘുനാഥൻ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 01:01 AM | 1 min read

കോട്ടയം ദേശാഭിമാനി പത്രപ്രചാരണം ഉ‍ൗർജിതമായി തുടരുന്നു. പ്രചാരണത്തിന്റെ ഭാഗമായി ചേർന്ന വാർഷിക പത്രത്തിന്റെ ഒന്നാം ഘട്ട വരിസംഖ്യ ഏറ്റുവാങ്ങൽ ജില്ലയിൽ ആരംഭിച്ചു. അയർക്കുന്നം ഏരിയയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ വരിസംഖ്യ ഏറ്റുവാങ്ങി. മറ്റ്‌ ഏരിയകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഏറ്റുവാങ്ങും. ഓരോ ഏരിയയിലേതും അതത്‌ ഏരിയ കമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിലാണ്‌ ഏറ്റുവാങ്ങുന്നത്‌. തിങ്കൾ പകൽ രണ്ടിന്‌ കോട്ടയത്തും മൂന്നിന്‌ ചങ്ങനാശേരിയിലും വൈകിട്ട്‌ നാലിന്‌ വാഴൂരിലും അഞ്ചിന്‌ പുതുപ്പള്ളിയിലും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ വരിസംഖ്യ ഏറ്റുവാങ്ങും. പകൽ മൂന്നിന്‌ പാലായിലും വൈകിട്ട്‌ നാലിന്‌ പൂഞ്ഞാറിലും അഞ്ചിന്‌ കാഞ്ഞിരപ്പള്ളിയിലും ജനറൽ മാനേജർ കെ ജെ തോമസ്‌ ഏറ്റുവാങ്ങും. പകൽ മൂന്നിന്‌ വൈക്കത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും വൈകിട്ട്‌ നാലിന്‌ ഏറ്റുമാനൂരിൽ മുതിർന്ന നേതാവ്‌ വൈക്കം വിശ്വനും ഏറ്റുവാങ്ങും. ചൊവ്വ വൈകിട്ട്‌ നാലിന്‌ തലയോലപ്പറമ്പിലും വൈകിട്ട്‌ അഞ്ചിന്‌ കടുത്തുരുത്തിയിലും ടി ആർ രഘുനാഥൻ ഏറ്റുവാങ്ങും. വിപുലമായ പ്രചാരണ പരിപാടികൾ ജില്ലയിലെങ്ങും നടന്നുവരികയാണ്‌. സത്യം തുറന്നെഴുതുന്നതിൽ ദേശാഭിമാനി കാണിക്കുന്ന ആർജവം പൊതുസമൂഹത്തിൽ പത്രത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. കോർപറേറ്റുകളുടെയും വലതുപക്ഷ രാഷ്‌ട്രീയത്തിന്റെയും താൽപര്യം മാത്രം ഉയർത്തുന്ന മറ്റു പത്രങ്ങൾക്കിടെ സാധാരണക്കാരുടെ ശബ്ദമായി ദേശാഭിമാനി വേറിട്ടുനിൽക്കുന്നു. പ്രചാരണത്തിന്‌ സിപിഐ എമ്മിന്റെ മുഴുവൻ ഘടകങ്ങൾക്കൊപ്പം വർഗബഹുജന സംഘടനാ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home