Deshabhimani

തലയോലപ്പറന്പിൽ ജനകീയ സംഗമം

cityu

തലയോലപ്പറമ്പിൽ നടന്ന ജനകീയ സംഗമം സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 01:05 AM | 1 min read

തലയോലപ്പറമ്പ് ​സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തലയോലപ്പറമ്പിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ‘ തൊഴിലാളിവർഗ സാർവദേശീയത ’ വിഷയത്തിൽ നടന്ന സെമിനാറിൽ സിഐടിയു ഏരിയ പ്രസിഡന്റ് സി എം രാധാകൃഷ്ണൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ബി രമ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ രമേശൻ, ജില്ലാ വൈസ് പ്രസിഡന്റ് സുനിത ശ്രീകുമാർ, സിഐടിയു ഏരിയ സെക്രട്ടറി കെ എസ് വേണുഗോപാൽ, ആർ രതീഷ്, എ കെ രജീഷ്,ടി എൻ സിബി, എ പത്രോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home