കള്ളക്കേസിന് താക്കീത്
പ്രതിരോധക്കോട്ടയായി ജനകീയ പ്രതിഷേധം

കോർപറേഷൻ പരിസരത്ത് നടത്തിയ സിപിഐ എം പ്രതിഷേധം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് സിപിഐ എമ്മിനെയും നേതാക്കളെയും തകർക്കാനുള്ള വലതുപക്ഷ നീക്കങ്ങൾക്ക് താക്കീതായി ജനകീയ പ്രതിഷേധം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ പ്രതിഷേധിച്ചും കേന്ദ്ര–കേരള സർക്കാരുകളുടെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധമിരന്പി. തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ മണ്ണുത്തി ഏരിയയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ കുന്നംകുളത്തും എം എം വർഗീസ് ചാലക്കുടിയിലും ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കെ രാമചന്ദ്രൻ കൊടകരയിലും പി കെ ഷാജൻ കാഞ്ഞാണിയിലും സേവ്യർ ചിറ്റിലപ്പിള്ളി മുണ്ടൂരിലും പി കെ ചന്ദ്രശേഖരൻ മാളയിലും പി കെ ഡേവിസ് കൊടുങ്ങല്ലൂരിലും ടി വി ഹരിദാസ് ഇരിങ്ങാലക്കുടയിലും പ്രതിഷേധസമരം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ് വടക്കാഞ്ചേരി ഏരിയയിലും ടി ശശിധരൻ നാട്ടിക ഏരിയയിലെ വാടാനപ്പിള്ളിയിലും സി രവീന്ദ്രനാഥ് ചാവക്കാട്ടും എം എൻ സത്യൻ ചേലക്കരയിലും ആർ എൽ ശ്രീലാൽ ഒല്ലൂരിലും എം രാജേഷ് ചേർപ്പിലും ഉദ്‌ഘാടനം ചെയ്‌തു.








0 comments