ad
Deshabhimani

രുചിവൈവിധ്യം നിറച്ച് പായസ മത്സരം

എല്ലാം ‘കുറിപ്പടി’ ചികിത്സ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2026, 12:29 AM | 1 min read

കൊല്ലം

ജീവിതശൈലി മരുന്നടക്കം ഇല്ല, ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രോഗികൾ വലയുന്നു. വൻവില നൽകി സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് മരുന്ന്‌ വാങ്ങേണ്ട ഗതികേട്‌. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്കൊപ്പം മുറിവുകൾ കെട്ടുന്നതിനുള്ള പഞ്ഞിപോലുമില്ലാത്തത്ര ഗുരുതരാവസ്ഥയിലാണ്‌ ആശുപത്രികൾ. ഭരണം മാറിയതോടെ മരുന്ന്‌ വാങ്ങാനും വിതരണത്തിനും യഥാസമയം നടപടിയെടുക്കുന്നതിൽ സർക്കാരിന്‌ ഉണ്ടായ വീഴ്‌ചയാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. മരുന്നുകൾക്കും ഉപകരണങ്ങൾക്കുമുള്ള പർച്ചേസ് ഓർഡറുകൾ വൈകിയതിനാൽ പ്രതിസന്ധി ഒഴിവാകാൻ കാലതാമസമെടുക്കുമെന്നാണ്‌ സൂചന. ഫണ്ട്‌ വെട്ടിക്കുറച്ചതോടെ ലോക്കൽ പർച്ചേസിനുള്ള തുക നൽകാൻ കഴിയാത്ത അവസ്ഥയിലാണ്‌ തദ്ദേശ സ്ഥാപനങ്ങൾ. അവശ്യ മരുന്നുകൾപോലും ലഭ്യമല്ലാതായതോടെ ഇവ പുറത്തുനിന്ന് വാങ്ങാൻ കുറിപ്പടി നൽകി മടക്കുകയാണ്‌ ഡോക്ടർമാർ. ഇത്‌ സാധാരണക്കാരിൽ കടുത്ത സാന്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുന്നു. രക്തസമ്മർദ നിയന്ത്രണത്തിന് വ്യാപകമായി നൽകുന്ന ടെൽമിസാർട്ടൻ (40 എംജി), ഹൃദ്രോഗ സാധ്യതയുള്ളവർക്ക് രക്തം കട്ടപിടിക്കാതിരിക്കാൻ നൽകുന്ന അത്യാവശ്യ മരുന്നായ ആസ്പിരിൻ (75, 150 എംജി), പ്രമേഹ രോഗിൾക്കുള്ള മെറ്റ്‌ഫോർമിൻ (5 എംജി)എന്നിവ തീർന്നിട്ട്‌ ഒരാഴ്‌ചയായി. ജില്ലാ, താലൂക്കാശുപത്രികൾ, പിഎച്ച്‌ സെന്ററുകൾ, എഫ്‌എച്ച്‌സി, എൻഎഎച്ച്‌എം സ്ഥാപനങ്ങൾ എന്നിവയടക്കം 125സ്ഥാപനങ്ങളാണ്‌ ജില്ലയിലുള്ളത്‌. ഇവിടങ്ങളിൽ എല്ലാം പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്‌. കൂടാതെ, ആശുപത്രികളിൽ എല്ലാ സമയവും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതി തുടക്കത്തിലെ പാളി. പദ്ധതി തുടങ്ങിയ പുനലൂരിൽപോലും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home