ad
Deshabhimani

പരിസ്ഥിതിലോല മേഖല

കരടിലെ പരാതി : സമയപരിധി ഇന്നുകൂടി ആശങ്കയിൽ മലയോരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2026, 12:32 AM | 1 min read

കൊല്ലം

പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിൽ പരാതി ബോധിപ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കുമെന്നിരിക്കെ മുഖംതിരിച്ചു നിൽക്കുന്ന സർക്കാരിനെതിരെ മലയോരം വൻ പ്രതിഷേധത്തിൽ. ജൂലൈ 27നാണ്‌ കരട്‌ വിഞ്ജാപനം പ്രസിദ്ധീകരിച്ചത്‌. 60 ദിവസമായിരുന്നു ആക്ഷേപം നൽകാനുള്ള കാലാവധി. ജനവാസമേഖല ഒഴിവാക്കിക്കിട്ടാൻ കേന്ദ്രസർക്കാരിനെ സമീപിക്കേണ്ട സംസ്ഥാനസർക്കാർ ഇത്രയും ദിവസം കഴിഞ്ഞിട്ടും ചെറുവിരലനക്കിയിട്ടില്ല. സർക്കാർ നിലപാടിനെതിരെ കർഷകസംഘം ഇതിനകം നിരവധി പ്രക്ഷോഭങ്ങളിലൂടെ ബഹുജനമുന്നേറ്റമുണ്ടാകി. കുളത്തൂപ്പുഴയിൽ സമരപ്രഖ്യാപനം നടത്തുകയും പത്തനാപുരം, പുനലൂർ താലൂക്കുകളിലായി വാഹനപ്രചാരണജാഥയടക്കം പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‌തു. കരട് വിജ്ഞാപനത്തിന്റെ മാപ്പ്‌ ജൈവവൈവിധ്യബോർഡിന്റെ വെബ്‌സൈറ്റിലാണുള്ളത്‌. ഭൂപടം നോക്കി ജനവാസമേഖല കണ്ടെത്താൻ കഴിയില്ലെന്നതാണ്‌ വസ്തുത. പകരം ജിയോ -കോ –ഓർഡിനേറ്റുകൾ രേഖപ്പെടുത്തിയ വില്ലേജുതല ഡിജിറ്റൽ ഭൂപടകൾ ജനങ്ങൾക്ക് പരിശോധിക്കാൻ പഞ്ചായത്തുകളിൽ ലഭ്യമാക്കുന്നതിനുള്ള നടപടിയാണ്‌ വേണ്ടത്‌. ഇത്‌ ഉണ്ടായില്ല. മന്ത്രിയെ നേരിൽ കണ്ടും നിവേദനങ്ങളിലൂടെയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പ്രതിഷേധം ഉയർന്നിട്ടും നിലപാടില്ലാത്ത അവസ്ഥയിലായിരുന്നു അവസാനം വരെ സംസ്ഥാന സർക്കാർ. തങ്ങളുടെ ഭൂമിയും വീടും ഇഎസ്എ പരിധിയിലുണ്ടോ എന്ന കാര്യം ഉറപ്പാക്കാൻ മിക്ക കർഷകർക്കും കഴിഞ്ഞിട്ടില്ല. കരട്‌ വിജഞാപനത്തിൽ ജില്ലയിൽ എട്ട്‌ വില്ലേജുകളിലായി 79,603.47ഹെക്ടർ പ്രദേശം ഉൾപ്പെട്ടിട്ടുണ്ട്‌. കുളത്തൂപ്പുഴ – 32,433.64, ആര്യങ്കാവ് – 14,475.66, തെന്മല – 8,016.16, ഇടമൺ – 7,607.28, പിറവന്തൂർ – 6,287.47, തിങ്കൾകരിക്കകം – 5,258.39, പുന്നല – 4,367.42, ചണ്ണപ്പേട്ട – 1,157.45 എന്നിങ്ങനെയാണ്‌ വില്ലേജുകളിലെ വിസ്‌തൃതി. 50,000കർഷകരാണ് ജില്ലയിൽ വലിയ പ്രതിസന്ധി നേരിടുന്നത്. വിജ്ഞാപനം നടപ്പായാൽ ഇഎസ്‌എ പരിധിയിൽ ഉൾപ്പെട്ട കർഷകർക്കും നിശ്ചിത പരിധിക്കുള്ളിൽ താമസിക്കുന്ന സാധാരണക്കാർക്കും സ്വന്തം ഭൂമിയിൽ എന്തെങ്കിലും നിർമാണം നടത്തണമെങ്കിൽ ഏറെ കടമ്പ കടക്കേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home