ad
Deshabhimani

എൻ എസ് പബ്ലിക് ലൈബ്രറിക്ക് സംസ്ഥാന അവാർഡ്

എൻ എസ് പബ്ലിക് ലൈബ്രറിക്കുള്ള പുരസ്കാരം മന്ത്രി റോജി എം ജോണിൽനിന്ന്‌ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

എൻ എസ് പബ്ലിക് ലൈബ്രറിക്കുള്ള പുരസ്കാരം മന്ത്രി റോജി എം ജോണിൽനിന്ന്‌ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 12:30 AM | 1 min read

കൊല്ലം

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മുഖമാസികയായ ഗ്രന്ഥാലോകത്തിന് വാർഷിക വരിക്കാരെ ചേർക്കാനുള്ള ക്യാമ്പയിനിൽ സംസ്ഥാനത്ത്‌ ഒന്നാംസ്ഥാനം നേടി എൻ എസ് പബ്ലിക് ലൈബ്രറി. മന്ത്രി റോജി എം ജോണിൽനിന്ന്‌ ലൈബ്രറി ഭാരവാഹികളായ അഡ്വ. ഡി സുരേഷ്‌കുമാർ, കൊട്ടിയം രാജേന്ദ്രൻ, എസ്‌ ശശിധരൻപിള്ള, ശോഭ ആനി എന്നിവർ ചേർന്ന് ശിൽപ്പവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട്‌ അധ്യക്ഷനായി. സെക്രട്ടറി വി കെ മധു, ഡോ. അനിൽ ചേലമ്പ്ര തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ ആദ്യ ഗ്രന്ഥശാലാ സമ്മേളനം നെയ്യാറ്റിൻകര ജ്ഞാനപ്രദായിനി വായനശാലയിൽ കൂടിയതിന്റെ 100–-ാം വാർഷികവും ഗ്രന്ഥശാലാ സംഘം രൂപീകരണത്തിന്റെ 80–-ാം വാർഷികാഘോഷവും നടന്ന തിരുവനന്തപുരം അയ്യൻകാളി ഹാളിലാണ് പുരസ്കാരങ്ങൾ നൽകിയത്. 80–-ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രപുരുഷന്മാരെ അനുസ്മരിച്ച് 80 സാംസ്‌കാരിക പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നതിൽ മുന്നെണ്ണം എൻ എസ് പബ്ലിക് ലൈബ്രറി സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home