5 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

പിടിച്ചെടുത്ത പുകയില ശേഖരവുമായി പ്രതി വിനോദും എക്സൈസ് ഇൻസ്പെക്ടർ എസ് ബി വിജയകുമാറും
കൊല്ലം
നീണ്ടകരയിൽ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വൻ പുകയില ശേഖരം പിടിച്ചെടുത്തു. എസ്എൻ മന്ദിരം വീട്ടിൽ വിനോദിന്റെ (53) വീട്ടിലെ രഹസ്യമുറിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് നിരോധിത പുകയില ഉൽപ്പന്നമാണ് പിടികൂടിയത്. വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളി, തഴവ മേഖലകളിലെ ചില്ലറ വിതരണത്തിനായി എത്തിച്ചതാണെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സ്ക്വാഡിലെ ഇൻസ്പെക്ടർ എസ് ബി വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ ടി ആർ ജ്യോതി, ബി ഗംഗ, അനന്തു എസ് രാജ് എന്നിവരും പങ്കെടുത്തു.







0 comments