ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

രുചിവൈവിധ്യം നിറച്ച് പായസ മത്സരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2026, 12:28 AM | 1 min read

കരുനാഗപ്പള്ളി

കരുനാഗപ്പള്ളിയിൽ 27നും 28നും നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പായസ മത്സരം ശ്രദ്ധേയമായി. വ്യത്യസ്ത രുചിഭേദങ്ങൾ ഒരുക്കി നിരവധി ടീമുകൾ മത്സരത്തിൽ പങ്കാളികളായി. സിപിഐ എം കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. കേരള ഗവ. ഹോസ്പിറ്റൽ മാനേജ്മെന്റ് ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വാശിയേറിയ മത്സരത്തിൽ മഹിളാ അസോസിയേഷൻ കല്ലേലിഭാഗം വില്ലേജ് കമ്മിറ്റി ഒരുക്കിയ ബ്ലൂബെറി പായസം ഒന്നാംസ്ഥാനം നേടി. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു സമ്മാനങ്ങൾ വിതരണംചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പിആർ വസന്തൻ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ഏരിയ സെക്രട്ടറി ബി എ ബ്രിജിത്‌, യൂണിയൻ ഭാരവാഹികളായ ജി സുനിൽ, സത്യൻ, അഭിജിത്‌, റീത്ത, കയർത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം ശോഭന, എം സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home