ad
Deshabhimani

ദേശീയ സുബ്രതോ കപ്പ്

ഫെെനലിൽ വീണു; കേരളം റണ്ണറപ്പ്

a

അണ്ടര്‍ 17 ദേശീയ സുബ്രതോ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തെ പ്രതിനിധീകരിച്ച മലപ്പുറം എംഐസി ഇഎംഎച്ച്എസ്എസ് ടീം

avatar
സ്വന്തം ലേഖകൻ

Published on Sep 25, 2026, 12:42 AM | 1 min read

മലപ്പുറം

അണ്ടര്‍ 17 ദേശീയ സുബ്രതോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പ്. ഡല്‍ഹിയില്‍ നടന്ന ഫൈനലില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം അത്താണിക്കല്‍ എംഐസി ഇഎംഎച്ച്എസ്എസ് ടീം, പഞ്ചാബ്‌ മിനര്‍വ പബ്ലിക് സ്കൂളി (സിഐഎസ്‌സിഇ)നോട് പൊരുതിത്തോറ്റു.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മിനര്‍വയുടെ ജയം. ഫൈനലില്‍ ഇരുടീമുകളും വാശിയോടെ പന്തുതട്ടി. ഏഴാംമിനിറ്റില്‍ മിനര്‍വ കേരളത്തിന്റെ വലകുലുക്കി. ആദ്യപകുതിയുടെ അധികസമയത്ത് കെ ഐ തൗഫീഖ് കേരളത്തിനായി ബൈസിക്കിള്‍ കിക്കിലൂടെ സമനില നേടി.

രണ്ടാം പകുതിയില്‍ ഒരു പെനല്‍റ്റി ഉള്‍‌പ്പെടെ രണ്ട് ഗോളുകള്‍ മിനര്‍വ അടിച്ചു. കെ ഐ തൗഫീഖിന്റെ ഹെഡറിലൂടെയാണ് കേരളത്തിന് രണ്ടാമത്തെ ഗോളും ലഭിച്ചത്. മിനര്‍വയ്ക്കായി എം ഡി അസം ഖാന്‍, പുന്‍ഷിബ മെയ്തി, ചേതന്‍ തിവാരി എന്നവരാണ് ഗോളടിച്ചത്.

ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് എംഐസി ടീം ഫൈനലിലെത്തിയത്. ഏഴ് മത്സരങ്ങളിലായി 30 ഗോളുകള്‍ അടിച്ചുകൂട്ടി. ആറെണ്ണംമാത്രമാണ് വഴങ്ങിയത്. മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമിക്കുകീഴിലാണ് ടീമിന്റെ പരിശീലനം.

ടൂർണമെന്റിലെ താരമായി എംഐസി ക്യാപ്‌റ്റൻ ബി ജിത്തുവിനെ തെരഞ്ഞെടുത്തു. ടീം അംഗങ്ങൾ: പ്രത്യുഷ് ദേവ്, സുമൈൽ മുഹമ്മദ് നിസാർ (ഇരുവരും ഗോള്‍കീപ്പര്‍മാര്‍), അനൗക് ഷോൺ ആന്റണി, മുഹമ്മദ് സാഹിർ, ആര്‍ റിൻ ടോമി, മുഹമ്മദ് ആദിൽ, സയീദ് അജ്മൽ, ആന്റണി ജോയ്, അമർ അസീം, പി എന്‍ മുഹമ്മദ് ഫൈസാൻ, വി എ അബ്ദുറഹ്മാൻ ഗൗഫ്, റിദ്‌വാൻ, കെ ഐ തൗഫീഖ്, കെ ആര്‍ അദ്വൈദ്, മുഹമ്മദ് ഷിനാസ്. എം ടി അനാസില്‍ മുഖ്യപരിശീലകനും എസ് ആര്‍ ജയന്ത് സഹപരിശീലകനുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home