തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക

പെരുമ്പാവൂർ റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം എം എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് പെരുമ്പാവൂർ റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഒ ഡി അനിൽകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ എൻ കുഞ്ഞ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, സിഐടിയു ഏരിയ പ്രസിഡന്റ് പി എം സലിം, പി കെ സിജു, ടി കെ മുരളീധരൻ, എ മോഹനൻ, പി എൻ സുദർശനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഒ ഡി അനിൽകുമാർ (പ്രസിഡന്റ്), പി പി മോഹൻ ദാസ്, ടി കെ സജീവ് (വൈസ് പ്രസിഡന്റുമാർ), എൻ എൻ കുഞ്ഞ് (ജനറൽ സെക്രട്ടറി), എം ഇ ദിനേശ്, എൻ കെ സുഗതൻ (ജോയിന്റ് സെക്രട്ടറിമാർ), ഒ കെ രവി (ട്രഷർ).










0 comments