എൻആർഇജി വർക്കേഴ്സ് യൂണിയൻ
പഞ്ചായത്ത് ധർണയിൽ പ്രതിഷേധം ഇരമ്പി

ചെന്നിത്തല പഞ്ചായത്ത് ഓഫീസിന് മുന്നിലെ ധർണ എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര-–സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെയും സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറവ് തൊഴിൽ നൽകിയ ചെന്നിത്തല പഞ്ചായത്തിനെതിരെയും എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് കമ്മിറ്റി
പ്രസിഡന്റ് ഷിബു കിളിയമ്മൻ തറയിൽ അധ്യക്ഷനായി. സെക്രട്ടറി ലേഖ സജീവ്, ഏരിയ സെക്രട്ടറി ബെറ്റ്സി ജിനു, ഏരിയ പ്രസിഡന്റ് സുരേഷ് കലവറ, ഏരിയ കമ്മിറ്റി അംഗം ഇ എൻ നാരായണൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സഞ്ജീവൻ, ടി സുകുമാരി, ടി എ സുധാകരക്കുറുപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ദേവരാജൻ, കെ വിനു, സിബു വർഗീസ്, മഞ്ജു എം രഞ്ജിത്ത്, എസ് സുജിത്ത്, ശരത് ബാബു എന്നിവർ സംസാരിച്ചു.










0 comments