പടിഞ്ഞാറെക്കരയിലെ കൊലപാതകം
പ്രതിയുമായി വിശദമായ തെളിവെടുത്തു

പടിഞ്ഞാറെക്കരയിലെ കൊലപാതകക്കേസിൽ പ്രതി ഹുസൈനുമായി പൊലീസ് തെളിവെടുക്കുന്നു
തിരൂർ
പടിഞ്ഞാറെക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി ചാക്കിലാക്കി വെള്ളത്തിൽ കെട്ടിത്താഴ്‌ത്തിയ സംഭവത്തിൽ പ്രതിയുമായി വിശദമായ തെളിവെടുപ്പ് നടത്തി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അണ്ടിപ്പാട്ടിൽ ഹുസൈനുമാ (40)യാണ് തിരൂർ പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തിയത്. ആഗസ്ത് 20നായിരുന്നു കൊലപാതകം.
പ്രതിയുടെ വീട്ടിൽനിന്നാണ് തെളിവെടുപ്പ് ആരംഭിച്ചത്. വീടിന്റെ മുൻവശത്തെ കടൽക്കരയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ഭാഗത്തും തുടർന്ന് പ്രതി ചാക്കിലാക്കി നടന്നുപോയ വഴിയിലൂടെയും വെള്ളത്തിൽ കെട്ടിത്താഴ്ത്തിയ ഭാഗത്തും വിശദമായി തെളിവെടുപ്പ് നടത്തി. പ്രതി ഉപയോഗിച്ച ടോർച്ചും പൊലീസ് കണ്ടെത്തി. തിരൂർ ഇന്‍സ്‌പെക്‌ടര്‍ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. എസ്ഐമാരായ ഇഖ്ബാൽ, നസീർ തിരൂർക്കാട്, സിപിഒമാരായ അരുൺ ചോലക്കൽ, അനന്തു, രതീഷ്, അനീഷ്, ദിൽജിത്ത്, പ്രിന്റോ ഫ്രാൻസിസ്, ജോബിസ്, സയന്റിഫിക് അസിസ്റ്റന്റ് ശ്രുതി എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു.
കോഴിക്കോട് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ തിരൂർ കോടതിയുടെ നിർദേശപ്രകാരം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയുമായിരുന്നു.










0 comments