print edition സോഫ്റ്റ്‌വെയര്‍ കയറ്റുമതി; ടെക്‌നോപാര്‍ക്കിന്റെ വരുമാനം 17,092 കോടി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്ക് 2025-–26 സാമ്പത്തിക വര്‍ഷം 17,092 കോടി രൂപയുടെ (1.78 ബില്യണ്‍ യുഎസ് ഡോളര്‍) സോഫ്റ്റ്‌വെയര്‍ കയറ്റുമതി വരുമാനം നേടി. മുൻവർഷത്തെ 14,575 കോടി രൂപയില്‍നിന്നാണ് വരുമാനം 17,092 കോടി രൂപയായി ഉയര്‍ന്നത്. 17.3 ശതമാനത്തിന്റെ വര്‍ധന.
കേരളത്തിന്റെ ഊര്‍ജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെ തെളിവാണ് സോഫ്റ്റ്‌വെയര്‍ കയറ്റുമതി വളര്‍ച്ചയെന്ന് ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു. 768.63 ഏക്കറിലായി 13.147 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ടെക്നോപാര്‍ക്കില്‍ 540 ഐടി/ഐടി ഇതര കമ്പനികളുണ്ട്. 84,000 നേരിട്ടുള്ള തൊഴിലവസരങ്ങളും രണ്ട് ലക്ഷത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.









0 comments