ad
Deshabhimani

print edition മന്ത്രി ഷാജിക്കറിയുമോ കുട്ടി അഹമ്മദ്‌കുട്ടിയെ...

km shaji

കുട്ടി അഹമ്മദ്‌കുട്ടി , കെ എം ഷാജി

avatar
പ്രത്യേക ലേഖകൻ

Published on Sep 25, 2026, 01:31 AM | 1 min read

കോഴിക്കോട്‌: ആഡംബര കാറിൽ ഇനിയും യാത്രചെയ്യുമെന്ന്‌ അഹങ്കരിക്കുന്ന മന്ത്രി കെ എം ഷാജിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രോഷവുമായി മുസ്ലിംലീഗ്‌ പ്രവർത്തകർ. മുൻ മന്ത്രിമാരായ കുട്ടി അഹമ്മദ്‌കുട്ടിയുടെയും എം കെ മുനീറിന്റെയും അനുഭവങ്ങൾ വിവരിച്ചാണ്‌ ലീഗ്‌ പ്രവർത്തകരുടെയും നേതാക്കളുടെയും ധാർമിക രോഷപ്രകടനം. ‘ഷാജിക്ക്‌ അറിയുമോ കുട്ടി അഹമ്മദ്‌കുട്ടിയെ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലെ ലീഗ്‌ ഗ്രൂപ്പുകളിൽ വൈറലാണ്‌ പ്രതികരണം.


മുൻ തദ്ദേശമന്ത്രിയും പ്രമുഖ ലീഗ്‌ നേതാവുമായ കുട്ടി അഹമ്മദ്‌കുട്ടിക്ക്‌ ചികിത്സക്ക്‌ സർക്കാരിൽനിന്ന്‌ സഹായം നൽകിയിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് അദ്ദേഹത്തിന് മുൻ എംഎൽഎ എന്ന നിലയിലുള്ള റീ ഇംബേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങൾക്ക് മുൻകൂറായി താൽക്കാലികമായി അടയ്‌ക്കാൻ പണം ഇല്ലായിരുന്നു. ​പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അദ്ദേഹത്തെ ചികിത്സിക്കാൻ ആവശ്യമായ പണം പ്രത്യേക മന്ത്രിസഭായോഗത്തിൽ അജൻഡവച്ച് പാസാക്കിയെടുത്തു. 20 ലക്ഷം രൂപ മുൻകൂറായി നൽകിയത് 2022- ജനുവരിയിലെ മന്ത്രിസഭായോഗത്തിലാണ് അംഗീകരിച്ചത്. തദ്ദേശമന്ത്രിയായ ഷാജി അതേ വകുപ്പ്‌ മുന്പ്‌ ഭരിച്ച ലീഗ്‌ നേതാവിനെ സ്‌മരിക്കണമെന്നും പറയിപ്പിക്കരുതെന്നുമാണ്‌ ലീഗുകാരുടെ സമൂഹമാധ്യമങ്ങളിലെ കമന്റ്‌.


തീരദേശത്തുനിന്നുള്ള നേതാവാണെങ്കിലും സാമ്പത്തികശേഷിയുള്ള കുടുംബത്തിലായിരുന്നു കുട്ടി അഹമ്മദ്കുട്ടിയുടെ ജനനം. 1992 മുതൽ ഒന്നര പതിറ്റാണ്ടോളം എംഎൽഎ ആയിരുന്നു. 2024 ആഗസ്‌ത്‌ 11നായിരുന്നു മരണം. മുൻ മന്ത്രിയായ എം കെ മുനീറിന്റെ വീട്‌ ജപ്‌തിയായതും പാർടി സഹായിച്ചതുമായ അനുഭവം ഓർമിപ്പിച്ചും ഷാജിക്ക്‌ ലീഗുകാരുടെ മുന്നറിയിപ്പുണ്ട്‌. ഗ്രീൻ ആർമി, ലീഗാണ്‌ നമ്മൾ, മലപ്പുറം ലീഗ്‌, ഗ്രീൻ ബ്രിഗേഡ്‌ തുടങ്ങി ലീഗ്‌ നേതാക്കളും എംഎൽഎമാരുമുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളിലടക്കം ഷാജിക്കെതിരായ പരാമർശങ്ങൾ പ്രവഹിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home