ആലുവയിൽ പാഴ്‌സല്‍ ലോറിക്ക് തീപിടിച്ചു

ദേശീയപാത ആലുവ കമ്പനിപ്പടിയിൽ പാഴ്‌സല്‍ ലോറിക്ക് തീപിടിച്ചപ്പോൾ
ആലുവ
ദേശീയപാത ആലുവ കമ്പനിപ്പടിയിൽ പാഴ്‌സല്‍ ലോറിക്ക് തീപിടിച്ചു. ചൂര്‍ണിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ വ്യാഴം വൈകിട്ട് 4.30നായിരുന്നു സംഭവം. തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള പാഴ്‌സല്‍ ലോറിയിലാണ് തീപിടുത്തമുണ്ടായത്. ബൈക്കും കട്ടിലുമടക്കം വീട് മാറുന്നതുമായി ബന്ധപ്പെട്ട സാധനങ്ങളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
വീട്ടുസാധനങ്ങളായതിനാൽ തീ ആളിക്കത്തി. ശക്തിയായ കറുത്ത പുകയാണ് ലോറിയില്‍ നിന്ന് പുറത്തേക്കുവന്നത്. റോഡരികില്‍ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളിലേക്കും തീപടര്‍ന്ന് നാശനഷ്ടമുണ്ടായി. ആലുവ അഗ്നി രക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല. തീപിടുത്തത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അൽപനേരം ഗതാഗതതടസ്സമുണ്ടായി.









0 comments