ad
Deshabhimani

പരാതിസമയം ഇന്നവസാനിക്കും

നെഞ്ചിടിപ്പേറി മലയോരം

Ecologically sensitive area in the Western Ghats
വെബ് ഡെസ്ക്

Published on Sep 25, 2026, 01:32 AM | 1 min read

കോഴിക്കോട്‌

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലാ കരട്‌ വിജ്ഞാപനത്തിൽ പരാതി സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുന്നു. ഇത്രയുമായിട്ടും ഫലപ്രദമായി ഇടപെടാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട്‌ മലയോര ജനതയുടെ ആശങ്ക വർധിപ്പിക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ നൽകിയ റിപ്പോർട്ട്‌ പരിഗണിക്കാതെയാണ്‌ കേന്ദ്രം പഴയ വിജ്ഞാപനം പുറത്തിറക്കിയത്‌. ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിയുള്ള റിപ്പോർട്ടായിരുന്നു കേരളം നൽകിയത്‌. കരട്‌ വിജ്ഞാപനം പുറത്തിറക്കുമ്പോൾ ഇക്കാര്യം കേന്ദ്രം പരിഗണിച്ചില്ല. ഉമ്മ ൻ വി ഉമ്മൻ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട്‌ കേന്ദ്രത്തിന്‌ മുന്നിലുണ്ടെന്ന വാദമാണ്‌ സർക്കാർ ഉയർത്തുന്നത്‌. ന്യൂനതകൾ ഒട്ടേറെയുള്ളതാണ്‌ ആ റിപ്പോർട്ടെന്നും അക്കാര്യത്തിൽ പുനഃപരിശോധന വേണമെന്നും കർഷകർ ആവശ്യപ്പെടുന്നു. കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപാറ, ചെമ്പനോട, താമരശേരി താലൂക്കിലെ കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, വടകര താലൂക്കിലെ കാവിലുംപാറ, തിണൂർ വില്ലേജുകളാണ്‌ ജില്ലയിൽ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്‌. വില്ലേജ്‌ പൂർണമായും ഉൾപ്പെടുത്തരുതെന്നാണ്‌ കർഷകരുടെ ആവശ്യം. ഇ‍ൗ ആവശ്യത്തിനൊപ്പമുള്ള നിലപാടാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചിരുന്നത്‌. കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും പൂർണമായി ഒഴിവാക്കി വനമേഖലമാത്രം പട്ടികയിൽ ഉൾപ്പെടുത്താൻ ഇടപെടലാണ്‌ എൽഡിഎഫ്‌ നടത്തിയത്‌. പരാതിസമയം അവസാനിക്കുമ്പോഴും ഒരുവ്യക്തതയും വരുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ്‌ കർഷകരുടെ പരാതി. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home