ad
Deshabhimani

ബാങ്ക് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി

Bank
വെബ് ഡെസ്ക്

Published on Sep 25, 2026, 01:41 AM | 1 min read

ആലപ്പുഴ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ആലപ്പുഴ വാടൈക്കനാൽ എസ്ബിഐ ശാഖയ്ക്കു മുന്നിൽ നടന്ന പ്രതിഷേധം ആൾ ഇൻഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി അനന്ത കൃഷ്‌ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി അച്ചു ശശിധരൻ, അസിസ്റ്റന്റ്‌ ജനറൽ സെക്രട്ടറി ആർ അനിൽകുമാർ , ബെഫി സംസ്ഥാനകമ്മിറ്റിയംഗം സി ജയരാജ് എന്നിവർ സംസാരിച്ചു. ബാങ്കുകളിൽ പഞ്ചദിന പ്രവർത്തിവാരം നടപ്പിലാക്കുക, കേന്ദ്ര സർക്കാർ ഏകപക്ഷീയവും വിവചനപരവുമായ പിഎൽഐ പദ്ധതി ഉപേക്ഷിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home