ad
Deshabhimani

സമയത്ത്‌ എത്തിച്ച്‌ നൽകിയില്ല

12,583 ഓണക്കിറ്റ് റേഷൻകടകളിൽ 
കെട്ടിക്കിടക്കുന്നു

er
വെബ് ഡെസ്ക്

Published on Sep 25, 2026, 01:55 AM | 1 min read

ആലപ്പുഴ

സമയത്തിന് എത്തിച്ച്‌ നൽകാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകളിൽ വിതരണം ചെയ്യാതെ കിടക്കുന്നത് 12,583 ഓണ കിറ്റുകള്‍. വിതരണം ചെയ്യേണ്ടിയിരുന്ന 38,876 കിറ്റുകളിൽ ഓണം ആഘോഷിച്ച ആഗസ്‍തിൽ 18000ത്തിലേറെ കിറ്റ് ബാക്കിയായിരുന്നു. ഈ മാസം ഇതുവരെ 5000ത്തോളം കിറ്റുകള്‍ മാത്രമാണ് നൽകിയത്. മഞ്ഞ കാർഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഓണക്കിറ്റ് അനുവദിച്ചത്. ആലപ്പുഴയിൽ 890 , എറണാകുളം 924, ഇടുക്കി 1010, കണ്ണൂര്‍ 547, കാസര്‍കോട് 541, കൊല്ലം 1229, കോട്ടയം 493, കോഴിക്കോട് 1380, മലപ്പുറം 645, പാലക്കാട് 869, പത്തനംതിട്ട ‌ ‌802, തിരുവനന്തപുരം 1230, തൃശൂര്‍ 1504, വയനാട് 519 കിറ്റുകൾ കെട്ടിക്കിടക്കുകയാണ്. ഇത്തവണ കിറ്റ് വിതരണം തുടക്കംമുതൽ പാളിയിരുന്നു. റേഷൻകടകൾ വഴി ഓണക്കിറ്റുകൾ ആഗസ്‍ത് 10 മുതൽ ലഭ്യമാകുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചെങ്കിലും നടപ്പായില്ല. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ ലഭ്യമാകാത്തതും പാക്കിങ് പൂർത്തിയാകാത്തതും റേഷൻകടകളിലെത്തിക്കുന്നത് വൈകാൻ കാരണമായി. ഈ മാസം 30 വരെ കിറ്റ് വാങ്ങാമെങ്കിലും ആളുകള്‍ എത്തുന്നില്ലെന്ന് റേഷൻവ്യാപാരികള്‍ പറയുന്നു. ആര്‍ക്കും വേണ്ടാത്ത കിറ്റ് സൂക്ഷിക്കണ്ട ഉത്തരവാദിത്തം വ്യാപാരികളുടെ തലയിലായി. എലിയും മറ്റു ജീവികളും സാധനങ്ങള്‍ നശിപ്പിക്കുമെന്ന ആശങ്കയുമുണ്ട്.
 കടകളിലെ സ്ഥലപരിമിതിയും സാധനങ്ങള്‍ കേടുവരാനുള്ള സാധ്യതയും കണക്കിലെടുത്ത് കിറ്റുകള്‍ എത്രയും വേഗം സപ്ലൈകോ തിരിച്ചെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home