ad
Deshabhimani

സ്‌കൂളിൽ വന്ന്‌ പഠിക്കാൻ 
സഹായമൊരുക്കി ‘ഒപ്പം'

ശാരീരിക വൈകല്യത്തെ തുടർന്ന് പഠനം മുടങ്ങിയ വിദ്യാർഥിക്ക് എബി വിലാസം സ്‍കൂളിലെ എസ്‍പിസി നൽകുന്ന ഇലക്‍ട്രിക് വീൽ ചെയർ കൈമാറാൻ ചേർന്ന സമ്മേളനം ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

ശാരീരിക വൈകല്യത്തെ തുടർന്ന് പഠനം മുടങ്ങിയ വിദ്യാർഥിക്ക് എബി വിലാസം സ്‍കൂളിലെ എസ്‍പിസി നൽകുന്ന ഇലക്‍ട്രിക് വീൽ ചെയർ കൈമാറാൻ ചേർന്ന സമ്മേളനം ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 01:44 AM | 1 min read

മുഹമ്മ

ശാരീരിക വൈകല്യത്താല്‍ തുടർന്ന് പഠനം മുടങ്ങിയ വിദ്യാർഥിക്ക്‌ സകൂളിൽ വന്ന്‌ പഠിക്കാൻ സഹായമൊരുക്കി മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എസ് പിസി യൂണിറ്റ്. ഏഴാം ക്ലാസ് വിദ്യാർഥിക്ക്‌ സ്‌കൂളിലെത്താനായി ഇലക്ട്രിക് വീൽചെയറും പഠനോപകരണങ്ങളും നൽകി . രണ്ടാം ക്ലാസിൽ പഠനം മുടങ്ങിയതോടെ ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയിലൂടെ കേഡറ്റുകൾ വീട്ടിലെത്തി സഹായം നല്‍കിയിരുന്നു. സ്കൂളിൽ വന്ന് പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് സ്‌പോൺസറെ കണ്ടെത്തി ഇലക്ട്രിക് വീൽചെയറും പഠനോപകരണങ്ങളും നല്‍കിയത്. ഒപ്പം എന്ന പേരിൽ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്‌ വീൽചെയർ കൈമാറി. ആര്യക്കര ദേവസ്വം പ്രസിഡന്റ് കെ കെ അശോക് കുമാർ പഠനോപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ അരുൺ മോഹൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എൻ ടി റെജി, പഞ്ചായത്ത്‌ അംഗം ഉഷ ബോസ്, ഇൻസ്‌പെക്ടർ എം എം മഞ്ജുദാസ്, എം എസ് അസ്‌ലം, കെ ഒ ജേക്കബ്, ജെ ജയലാൽ, സജിമോഹൻ, ബിജോ കെ കുഞ്ചെറിയ, നിഷ ദയാനന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home