ലഹരിക്കെതിരെ വാക്കത്തൺ നടത്തി

ലഹരിക്കെതിരെ കളമശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ജനകീയ വാക്കത്തണിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ്
കളമശേരി
കളമശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ലഹരിക്കെതിരെ ജനകീയ വാക്കത്തൺ നടത്തി.
സ്കൂളിൽ നിന്നാരംഭിച്ച വാക്കത്തൺ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു മനോഹരൻ ഫ്ളാഗ് ഓഫ് ചെയ്തു. പ്രിമിയർ കവലയിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് നടത്തി. പ്രിൻസിപ്പൽ റിയാസുദ്ദീൻ താഹീർ, ബിന്ദു ഫ്രാൻസീസ്, സഹന എം സാംബജി, എ ടി സി കുഞ്ഞുമോൻ, കെ ജെ ട്രീസ എന്നിവർ സംസാരിച്ചു.









0 comments