പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചു

സ്വകാര്യ ടെലികോം കമ്പനിയുടെ ഭൂഗർഭ കേബിളിടുന്നതിനിടെ പോട്ടയില്‍ ജലവിതരണ പൈപ്പ് പൊട്ടിയനിലയിൽ
തൃപ്പൂണിത്തുറ
സ്വകാര്യ ടെലികോം കമ്പനിയുടെ ഭൂഗർഭ കേബിളിടുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടിയതിനാൽ എരൂരിൽ കുടിവെള്ളവിതരണം നിലച്ചു. പോട്ടയിൽ ക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തായിട്ടാണ് വ്യാഴം രാവിലെ പൈപ്പ് പൊട്ടിയത്. യന്ത്രസഹായത്താൽ റോഡിനടിയിലൂടെ കേബിൾ തുളച്ചുകയറ്റുന്നതിനിടെയാണ് വാട്ടർ അതോറിറ്റിയുടെ പഴക്കംചെന്ന ആസ്ബസ്‌റ്റോസ് പൈപ്പ് പൊട്ടിയത്.
എരൂർ ഭാഗത്തേയ്ക്ക് പമ്പിങ്ങുള്ള ദിവസമായിരുന്നതിനാൽ വെള്ളം കുത്തിയൊലിച്ചൊഴുകി റോഡിൽ ഒരാൾ താഴ്‌ചയിൽ കുഴി രൂപപ്പെട്ടു. തുടർന്ന് വാൽവുകൾ അടച്ചതോടെ എരൂർ ഭാഗത്ത് ജലവിതരണം പൂർണമായി നിലച്ചു. തകരാർ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.
സ്വകാര്യ ടെലികോം കമ്പനിയുടെ ഭൂഗർഭ കേബിളിടുന്നതിനിടെ പോട്ടയില്‍ ജലവിതരണ പൈപ്പ് പൊട്ടിയനിലയിൽ









0 comments