ad
Deshabhimani

ഭാവനാലോകത്തിന്റെ 
ഗിമ്മിക്കല്ല, പ്യുവർ സയൻസ‍്

Litt
വെബ് ഡെസ്ക്

Published on Sep 25, 2026, 02:12 AM | 1 min read

ആലപ്പുഴ

ക്ലാസ്‌ മുറിയും സിലബസും കടന്ന്‌ അനുദിനം മാറുന്ന ലോകത്തിനും മുന്നേ കുതിക്കുകയാണ്‌ കുരുന്നുകൾ. യന്ത്രപ്പാവകൾ പുരാണങ്ങളിലും മിത്തുകളിലും കഥയിലുമൊക്കെ വായിച്ചുരസിച്ചവർ ഇന്നത്‌ യാഥാർഥ്യമാക്കുന്നു. സയൻസ് ഫിക്ഷന്റെ ഭാവനാലോകത്ത്‌ മാത്രമല്ല റോബോട്ടുകളുള്ളതെന്ന്‌ തെളിയിക്കുകയാണ്‌ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ ഭാഗമായി സംഘടിപ്പിച്ച റോബോട്ടിക് പ്രദർശനം. പ്രധാനാധ്യാപിക ടി സന്ധ്യ ഉദ്ഘാടനംചെയ്‌തു. കുട്ടികൾ നിർമിച്ച വൈവിധ്യമാർന്ന സാങ്കേതിക വിദ്യകളുടെ കാഴ്ചകളാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്. വസ്തുക്കൾ ഇടുന്നതിനനുസരിച്ച് തൂക്കവും വിലയും സ്വയം കണ്ടെത്തി പറയുന്ന സ്മാർട്ട് ബാസ്‌കറ്റ്, കയ്യടിക്കുന്ന ശബ്ദത്തിനനുസരിച്ച് തനിയെ തെളിയുന്ന സ്മാർട്ട് ബൾബ്, മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന അക്വാപോണിക്സ് സിസ്റ്റം, തനിയെ പ്രവർത്തിക്കുന്ന തൊട്ടിൽ, ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ, ഇരുട്ടിൽ പ്രകാശിക്കുന്ന ബൾബ്, കൃത്യമായി കൗണ്ടുകൾ രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് സിസ്റ്റം എന്നിവ ശ്രദ്ധ ആകർഷിച്ചു. അഡ്വാൻസ്ഡ് റോബോട്ടിക് സിസ്റ്റം ഭാഗങ്ങൾ, ആർഡ്യൂനോ കിറ്റിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും കുട്ടികൾക്കായി പ്രദർശനത്തിന് വച്ചിരുന്നു. റോബോട്ടിക് ക്ലബ്ബിന്റെ ഭാഗമായി മുമ്പ്‌ നടത്തിയ മത്സരങ്ങളിൽ സമ്മാനാർഹമായ പ്രോജക്ടുകളും സ്വതന്ത്ര സോഫ്റ്റ്‌വെയർ സന്ദേശങ്ങൾ നൽകുന്ന പോസ്റ്ററുകളും പ്രദർശന നഗരിയിൽ ഒരുക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home