ad
Deshabhimani

പടനിലം കീഴടക്കി 
കലിങ്ക രുദ്രഭീമനെത്തി

pada
വെബ് ഡെസ്ക്

Published on Sep 25, 2026, 02:10 AM | 1 min read

കായംകുളം

തടസങ്ങളെല്ലാം അതിജീവിച്ച് കലിങ്ക രുദ്രഭീമൻ ഓച്ചിറ പടനിലത്തെത്തി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണ കാളകെട്ടു ഉത്സവത്തിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് കലിങ്ക രുദ്രഭീമൻ പടനിലത്ത് എത്തിയത്. 52 കരകളിൽ നിന്നായി ചെറുതും വലുതുമായ 200ലധികം കെട്ടുകാളകളായിരുന്നു ഓച്ചിറ പടനിലത്ത് അണിനിരന്നത്. പടുകൂറ്റൻ കെട്ടുകാളകൾ ബുധന്‍ രാത്രി വൈകിയാണ് എത്തിയത്. എന്നാൽ ഉത്സവത്തിനായി ബുധൻ രാവിലെ 6.30 ഓടെ പുറപ്പെട്ട ആറാംകരയായ പുതുപ്പള്ളി ഗോവിന്ദ മുട്ടം കരയുടെ കൂറ്റൻ കെട്ടുകാള കലിങ്ക രുദ്രഭീമന് മുന്നിൽ സഞ്ചാരത്തിന് തടസമായി. റോഡിലെ മരങ്ങളും വൈദ്യുതി ലൈനുകളും മാർഗതടസമായി. ഒന്നൊന്നായി നീക്കിയാണ് പടനിലത്ത് എത്തി മറ്റു കെട്ടുകാളകൾക്കൊപ്പം തലയെടുപ്പോടെ അണി ചേർന്നത്. 2023 ലാണ് കരക്കാർ ആദ്യമായി കെട്ടുകാളയെ ഉത്സവത്തിൽ പങ്കെടുത്തത്. എന്നാൽ പിന്നീട് ഉയരം കൂടിയതിനാൽ ക്ഷേത്രത്തിൽ നിന്നും നമ്പർ ലഭിച്ചില്ല. തർക്കത്തെ തുടര്‍ന്ന് 49 അടി പൊക്കമാക്കി ഉത്സവത്തിനെത്തി. ശില്പി പ്രജിത്ത് ശിവപ്രസാദാണ് ആകർഷകമായ കെട്ടുകാളയുടെ നന്ദികേശ ശിരസ് നിർമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home