ad
Deshabhimani

ലിഫ്‌റ്റിലാണോ.. ? മഴയുണ്ടേൽ നനയും

Lift
വെബ് ഡെസ്ക്

Published on Sep 25, 2026, 01:58 AM | 1 min read

ആലപ്പുഴ

റെയിൽവേ സ്‌റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽനിന്ന്‌ ലിഫ്‌റ്റ്‌ കയറാൻ പോകുന്നവർക്കും രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽനിന്ന്‌ ലിഫ്‌റ്റ്‌ ഇറങ്ങിവരുന്നവർക്കും മഴ നനയാതിരിക്കണമെങ്കിൽ കൈയിൽ കുട കരുതുകയേ നിർവാഹമുള്ളൂ. ലിഫ്‌റ്റിനും ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള ഭാഗത്ത്‌ മേൽക്കൂരയില്ല. യാത്രക്കാർ പലപ്പോഴും പ്ലാറ്റ്‌ഫോമിലേക്ക്‌ മഴനനഞ്ഞ്‌ ഓടിക്കയറേണ്ട സ്ഥിതിയിലാണ്‌. യാത്രക്കാരുടെ ശ്രദ്ധ പെട്ടെന്ന്‌ എത്താത്ത ഭാഗത്താണ്‌ ലിഫ്‌റ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഇതിന്‌ സാങ്കേതിക പ്രശ്‌നമുള്ളതായും യാത്രക്കാർ പറയുന്നു. 13 പേർക്ക്‌ കയറാവുന്ന ല-ിഫ്‌റ്റാണ്‌ ഇവിടെയുള്ളത്‌. എന്നാൽ ആറ്‌ പേർ കയറിയാൽ ‘ഓവർലോഡ്‌’ അറിയിപ്പ്‌ കിട്ടും. ഒരാളെയെങ്കിലും ഇറക്കിയാലേ ലിഫ്‌റ്റ്‌ പ്രവർത്തിക്കൂ. തിരക്കുള്ള സമയത്ത്‌ യാത്രക്കാർക്ക്‌ വളരെയധികം ബുദ്ധിമുട്ടാണ്‌ ഇത്‌ സൃഷ്‌ടിക്കുന്നത്‌. സ്‌റ്റേഷനിലെ നടപ്പാതയിറങ്ങി ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന്‌ വടക്കുവശത്തേക്ക്‌ പോകണമെങ്കിലും മഴ നനയണം. ഇവിടെയും മേൽക്കൂരയില്ല. അമൃത്‌ ഭാരത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ്‌ മാസം കൊണ്ട്‌ തീർക്കാൻ ലക്ഷ്യമിട്ട്‌ 2023 അവസാനമാണ്‌ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. പല ജോലികളും ഇനിയും പൂർത്തിയായിട്ടില്ല. ആലപ്പുഴ എംപി കെ സി വേണുഗോപാൽ ഇടയ്‌ക്ക്‌ റെയിൽവേ ഉദ്യോഗസ്ഥരുമൊത്ത്‌ സ്‌റ്റേഷൻ സന്ദർശനവും യോഗവുമൊക്കെ നടത്താറുണ്ട്‌. നവീകരണ പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കാനെന്നപേരിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രഹസനമാണെന്നും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home