ഓട്ടോമാറ്റിക് ടെസ്റ്റിങ് സംവിധാനം ഉപേക്ഷിക്കണം: സിഐടിയു

സിഐടിയു അമ്പലപ്പുഴ ഏരിയ സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
മോട്ടോർ രംഗത്തെ ഓട്ടോമാറ്റിക് ടെസ്റ്റിങ് സംവിധാനം ഉപേക്ഷിക്കണമെന്നും തീരക്കടൽ കൈയേറിയുള്ള കോർപറേറ്റുകളുടെ ഖനനനീക്കം ഒഴിവാക്കണമെന്നും സിഐടിയു അമ്പലപ്പുഴ ഏരിയസമ്മേളനം ആവശ്യപ്പെട്ടു. കപ്പക്കട പികെസി സ്‌മാരക ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് വി കെ ബൈജു അധ്യക്ഷനായി. കെ എം സെബാസ്റ്റ്യൻ രക്തസാക്ഷി പ്രമേയവും എ പി ഗുരുലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ഏരിയസെക്രട്ടറി സി ഷാംജി, ജില്ലാകമ്മിറ്റിയംഗം എ ഓമനക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ മോഹൻ കുമാർ, കെ അശോകൻ, പ്രദീപ്തി സജിത്ത്, ലത തമ്പി എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയസെക്രട്ടറി ജെ ജയകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ജെ ജയകുമാർ (പ്രസിഡന്റ്), ജി ഷിബു, കെ അശോകൻ, എസ് സുദർശനൻ (വൈസ് പ്രസിഡന്റുമാർ), വി കെ ബൈജു (സെക്രട്ടറി), കെ എം സെബാസ്റ്റ്യൻ, ലതാ തമ്പി, ബെന്നി (ജോയിന്റ് സെക്രട്ടറിമാർ).










0 comments