മലയാള സർവകലാശാല
അമേരിക്കൻ മലയാളികൾക്കായി രചനാപഠന പദ്ധതി

മലയാള സർവകലാശാലയിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ പ്രതിനിധികളുമായി നടന്ന യോഗം
തിരൂർ
മലയാള സർവകലാശാലയും ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയും ചേർന്ന് പുതിയ പദ്ധതികൾക്ക് കൈകോർക്കുന്നു. ആദ്യഘട്ടത്തിൽ നോർത്ത് അമേരിക്കയിലെ എഴുത്തുകാർ, സാഹിത്യരചനയിൽ താൽപ്പര്യമുള്ളവർ എന്നിവർക്കായി ഒരുവർഷത്തെ സാഹിത്യരചനാ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങും.
ജനുവരിയിൽ ധാരണാപത്രം ഒപ്പുവയ്ക്കും. സർവകലാശാലയുടെ നേതൃത്വത്തിൽ ഫെഡറേഷനിൽ അംഗങ്ങളായ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. സർവകലാശാലയുമായി ചേർന്നുള്ള ഭാവിപ്രവർത്തനങ്ങൾക്ക് ഫെഡറേഷൻ പൂർണ പിന്തുണ ഉറപ്പുനൽകി. ഫെഡറേഷൻ പ്രതിനിധികൾ സർവകലാശാലയിൽ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫെഡറേഷൻ പ്രതിനിധികളായ അനിൽ പെണ്ണുക്കര, ബി ഹരികുമാർ എന്നിവരാണ് സർവകലാശാലയിൽ എത്തിയത്.
വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ. എം ജി മല്ലിക, ഐക്യുഎസി ഡയറക്ടർ ഡോ. ജി സജിന, ഡോ. ആർ വിദ്യ, ഡോ. എ അൻവർ, കെ പി രാമനുണ്ണി എന്നിവർ പങ്കെടുത്തു.










0 comments