ad
Deshabhimani

കള്ളക്കേസിനെതിരെ സിപിഐ എം പ്രതിഷേധം

സിപിഐ എം ചാരുംമൂട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

സിപിഐ എം ചാരുംമൂട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Sep 25, 2026, 01:01 AM | 1 min read

ആലപ്പുഴ

മോഡി–ഇഡി–വിഡി കൂട്ടുകെട്ടിലൂടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമത്തിനെതിരെ നാടെങ്ങും പ്രതിഷേധം തുടരുന്നു. പ്രതിപക്ഷ നേതാവിനെതിരെ കള്ളക്കേസെടുത്ത്‌ അതിന്റെ മറവിൽ ദുർഭരണം തുടരാനുള്ള യുഡിഎഫ്‌ ന‍ീക്കത്തിനെതിരെ വിവിധയിടങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചാരുംമൂട് പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചാരുംമൂട്ടിൽ പ്രകടനം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, ബി വിശ്വൻ , എസ് രാമകൃഷ്ണൻ, എ നൗഷാദ് എന്നിവർ സംസാരിച്ചു. കായംകുളം പ്രതിപക്ഷനേതാവ്‌ പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് എം എൽഎയെയും വേട്ടയാടാനുള്ള നീക്കത്തിനെതിരെ സിപിഐ എം കായംകുളം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൻഎസ് സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി പാർക്ക് മൈതാനിയിൽ സമാപിച്ചു. പ്രതിഷേധ യോഗം സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം പി ഗാനകുമാർ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം ഷെയ്ക് പി ഹാരീസ്, ഏരിയാസെക്രട്ടറി ബി അബിൻഷാ എന്നിവർ സംസാരിച്ചു. ഹരിപ്പാട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടയിൽ പ്രതിഷേധിച്ച്‌ സിപിഐഎം ഹരിപ്പാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗം നടത്തി. ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ് സുരേഷ്, അഡ്വ എം എം അനസലി ,എസ് സുരേഷ് കുമാർ, അനസ് നസീം, ടി എം ഗോപിനാഥൻ, സൈമൺ എബ്രഹാം, സി എസ് രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home